'മോഹന്‍ലാലിനെ അറിയില്ല, അവന്‍ അപ്പു അങ്കിളിന്റെ ഫാനാണ്'; മകനെ കുറിച്ച് വിനീത് ശ്രീനിവാസന്‍

പ്രണവ് മോഹന്‍ലാലിന്റെ ലാളിത്യം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. വിനീത് ശാരീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം ആണ് പ്രണവിന്റെതായി റിലീസിന് ഒരുങ്ങുന്നത്. തന്റെ മകന്‍ വിഹാന്റെ പ്രിയപ്പെട്ട നടനാണ് പ്രണവ് എന്നും അവന് മോഹന്‍ലാലിനെ അറിയില്ലെന്നുമാണ് വിനീത് ഇപ്പോള്‍ പറയുന്നത്.

രണ്ടു വര്‍ഷത്തോളമായി ഹൃദയത്തിന്റെ വര്‍ക്കുകളാണ് എപ്പോഴും വീട്ടില്‍. ഹൃദയത്തിന്റെ സംഗീതം ഒരുക്കാന്‍ തുടങ്ങിയ സമയത്ത് താന്‍ തന്റെ ഫ്‌ളാറ്റിനോട് ചേര്‍ന്ന് മറ്റൊരു ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തിരുന്നു. അവിടെ ഒരു സ്റ്റുഡിയോ ഒക്കെ സെറ്റ് ചെയ്തിരുന്നു.

ഹൃദയം വര്‍ക്ക് നടക്കുന്നതിനാല്‍ പ്രണവ് ഇടയ്ക്കിടെ വീട്ടില്‍ വരും. അതുകൊണ്ട് അപ്പുവും മകന്‍ വിഹാനും നല്ല കൂട്ടാണ്. വിഹാന് മോഹന്‍ലാല്‍ എന്നാല്‍ ആരാണെന്ന് അറിയില്ല. അതേസമയം അപ്പു അങ്കിളിനെ അവന് നന്നായി അറിയാം.

മാത്രമല്ല ഹൃദയം സിനിമ അപ്പു അങ്കിളിന്റേതാണ് എന്നാണ് അവന്‍ വിശ്വസിച്ചിരിക്കുന്നത്. തനിക്ക് അതില്‍ എന്തെങ്കിലും പങ്കുണ്ട് എന്ന് അവന്‍ വിശ്വസിക്കുന്നില്ല. ഹൃദയവുമായി ബന്ധപ്പെട്ട വീഡിയോകളോ കേട്ടാല്‍ വിഹാന്‍ ഓടി വന്ന് അത് നമ്മുടെ കൂടെ കണ്ടിരിക്കും.

അവന്‍ ഇപ്പോള്‍ അപ്പുവിന്റെ ഫാനാണ്. കാരണം അവന്‍ ഓര്‍മ്മ വെച്ചപ്പോള്‍ മുതല്‍ പ്രണവിനെ കാണുന്നുണ്ട് എന്നാണ് വിനീത് പറയുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഹൃദയത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ഇതിനിടെ വിഹാനെ മടിയിലിരുത്തി കൊഞ്ചിക്കുന്ന പ്രണവിന്റെ വീഡിയോ വൈറല്‍ ആയിരുന്നു.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ