ആദ്യം ഞങ്ങള്‍ രണ്ടുപേരും തിരുപ്പതിയില്‍ വെച്ച് വിവാഹം നടത്താന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ ചില പ്രശ്‌നങ്ങൾ ഉണ്ടായി: തുറന്നുപറഞ്ഞ് വിഘ്‌നേഷ് ശിവന്‍

നയന്‍താരയുമായുള്ള വിവാഹത്തെക്കുറിച്ച് പങ്കുവച്ച് വിഘ്‌നേഷ് ശിവന്‍. വിവാഹത്തിന്റെ തിയതിയും സ്ഥലവും മറ്റും സംബന്ധിച്ച വിവരങ്ങള്‍ നേരത്തെ പുറത്തുവന്നെങ്കിലും വിഘ്നേഷ് നേരിട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നത്’ ഇപ്പോള്‍, ഞാന്‍ ഔദ്യോഗികമായി എന്റെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.’ വിഘ്നേഷ് പറഞ്ഞു.

‘ജൂണ്‍ 9 ന് ഞാന്‍ പ്രണയിനിയായ നയന്‍താരയെ വിവാഹം കഴിക്കുന്നു. ആദ്യം ഞങ്ങള്‍ രണ്ടുപേരും തിരുപ്പതിയില്‍ വച്ച് വിവാഹം നടത്താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ കാരണം ഞങ്ങള്‍ക്ക് തിരുപ്പതിയില്‍ നിന്ന് വേദി മാറ്റേണ്ടിവന്നു.

ഞങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും വിവാഹത്തില്‍ പങ്കെടുക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. എല്ലാവര്‍ക്കും അവിടെ എത്താന്‍ കഴിയില്ല. അതിനാല്‍, ഇവിടെ മഹാബലിപുരത്ത് വച്ച് വിവാഹം കഴിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു’. താരം വ്യക്തമാക്കി.

വിവാഹത്തിന് മുമ്പായി സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കായി ജൂണ്‍ 8ന് റിസപ്ഷന്‍ ഉണ്ടായിരിക്കും, രജനികാന്ത്, കമല്‍ ഹാസന്‍, വിജയ്, അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍,വിജയ് സേതുപതി തുടങ്ങി 30 ല്‍അധികം താരങ്ങള്‍ക്ക് ഇതിനോടകം ക്ഷണം ലഭിച്ചിട്ടുണ്ട്. വിവാഹ ചിത്രീകരണത്തിനുള്ള അവകാശം ഒരു സ്വകാര്യ ഒടിടി പ്ലാറ്റ്‌ഫോമിന് നല്‍കിയിട്ടുണ്ട്. നെറ്റ്ഫ്ളിക്‌സിലൂടെയായിരിക്കും സ്ട്രീമിങ്ങ് എന്നാണ് റിപ്പോര്‍ട്ട്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍