അന്ന് നയന്‍താരയെ കുറച്ചുനേരം കണ്ടിരിക്കാമെന്ന് കരുതിയാണ് ഓക്കെ പറഞ്ഞത്, സിനിമ റിജക്ട് ചെയ്യുമെന്ന് വിചാരിച്ചു.. പക്ഷെ: വിഘ്‌നേശ് ശിവന്‍

വിഘ്‌നേശ് ശിവന്റെ കരിയറില്‍ വഴിത്തിരിവ് ഉണ്ടാക്കിയ സിനിമയാണ് ‘നാനും റൗഡി താന്‍’. ഈ സിനിമയുടെ സെറ്റില്‍ വെച്ചാണ് വിഘ്‌നേശും നയന്‍താരയും പ്രണയത്തിലാകുന്നത്. എന്നാല്‍ ഈ സിനിമ ചെയ്യാന്‍ നയന്‍താര സമ്മതിക്കില്ല എന്നായിരുന്നു താന്‍ വിചാരിച്ചിരുന്നത് എന്നാണ് വിഘ്‌നേശ് ഇപ്പോള്‍ പറയുന്നത്.

സിനിമ നിര്‍മ്മിച്ച ധനുഷ് ആണ് നയന്‍താരയെ നായികയാക്കാം എന്ന് പറയുന്നത്. നയന്‍താരയെ കുറച്ച് നേരം കണ്ടിരിക്കാമെന്ന് കരുതി ശരിയെന്ന് പറഞ്ഞു. നയന്‍താര ഈ സിനിമയ്ക്ക് സമ്മതിക്കുമെന്ന് തോന്നിയില്ല. ആ സമയത്ത് ഞാന്‍ നസ്രിയ ഉള്‍പ്പെടെയുള്ളവരെ കാസ്റ്റ് ചെയ്യാനായി ആലോചിച്ചിരുന്നു.

ഓട്ടോയിൽ താനും കൂട്ടുകാരന്‍ സെന്തിലും കൂടിയാണ് നയന്‍താരയെ കാണാന്‍ പോയത്. സെന്തില്‍ പുറത്തിരുന്നു. നയന്‍താരയോട് കഥ പറഞ്ഞ് വരാം. അവരെന്തായാലും നോ പറയും. കുറച്ച് സമയം അവരെ കണ്ടിട്ട് വരാം എന്ന് സെന്തിലിനോട് പറഞ്ഞാണ് പോയത്. പോയി ഒന്നര മണിക്കൂര്‍ കഥ പറഞ്ഞു.

അവര്‍ ഗ്രീന്‍ ടീയൊക്കെ തന്നു. ഗ്രീന്‍ ടീ ഇഷ്ടമല്ലാഞ്ഞിട്ടും കുറച്ച് കുടിച്ചു. കഥ മുഴുവനായി അവര്‍ കേട്ടു. കഥ പറയുമ്പോള്‍ ഫോണ്‍ ഓഫ് ചെയ്യുന്നത് പോലുള്ള ചെറിയ കാര്യങ്ങള്‍ ചെയ്യാറില്ല. ഇടയ്ക്ക് ഫോണില്‍ നോക്കിയാണ് കഥ കേള്‍ക്കുക. എന്നാല്‍ നയന്‍താര ഓക്കേയാണോ എന്ന് ആദ്യം ചോദിച്ചു. അതെ എന്ന് പറഞ്ഞു.

ഫോണെടുത്ത് ഓഫ് ചെയ്ത് വെച്ചു. കഥ പറയൂ എന്ന് പറഞ്ഞു. അതില്‍ തന്നെ ആത്മവിശ്വാസം വന്നു. സിനിമയിലെ കോസ്റ്റ്യൂമും നയന്‍താര തന്നെയാണ് ഡിസൈന്‍ ചെയ്തത്. കോസ്റ്റ്യൂം ധരിച്ച് ഫോട്ടോ അയച്ച് തരികയായിരുന്നു എന്നാണ് വിഘ്‌നേശ് ശിവന്‍ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

കോവാക്‌സിനും 'പ്രശ്നക്കാരൻ' തന്നെ! മൂന്നില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായി പഠനം; ശ്വാസകോശ പ്രശ്നങ്ങൾ മുതൽ ആർത്തവ തകരാറുകൾ വരെ

IPL 2024: ഇതല്ല ഇതിനപ്പുറവും ചാടിക്കടന്ന് ഞാൻ പിച്ചിൽ എത്തും..., ശനിയാഴ്ച മഴ ഭീക്ഷണിക്ക് പുറമെ ആരാധകന്റെ വെല്ലുവിളിയും; ചെന്നൈ ബാംഗ്ലൂർ മത്സരത്തിൽ പൊലീസുകാർക്ക് ഇരട്ടി പണി നൽകി ആരാധകന്റെ വീഡിയോ

അസാധാരണ മികവുള്ള കളിക്കാരനാണ് അവൻ, ഞാൻ അദ്ദേഹത്തിന്റെ ഫാൻ ബോയ്; ഇന്ത്യൻ താരത്തെ ഇഷ്ട ക്രിക്കറ്ററായി തിരഞ്ഞെടുത്ത് ഉസൈൻ ബോൾട്ട്

ചക്രവാതചുഴി; സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പഴയ പോലെ യുവതാരം അല്ല നീ ഇപ്പോൾ, ലോകകപ്പ് അവസാന അവസരമായി കണ്ട് ഏറ്റവും മികച്ചത് നൽകുക; ഗൗതം ഗംഭീർ സഞ്ജുവിന് നൽകുന്ന ഉപദേശം ഇങ്ങനെ

പന്തീരാങ്കാവ് ​ഗാർഹിക പീഡനം; രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍