അന്നത്തെ സംഭവത്തിന് ശേഷം ഏകദേശം ആറുമാസത്തോളം കണ്ണാടിയില്‍ നോക്കാൻ പോലും ധൈര്യമുണ്ടായില്ല: വിദ്യ ബാലൻ

കരിയറിലുടനീളം മികച്ച വേഷങ്ങൾ ചെയ്ത താരമാണ് വിദ്യ ബാലൻ. ബോളിവുഡിന് പുറമെ മലയാളത്തിലും താരം മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. കാർത്തിക് ആര്യൻ തൃപ്തി ദിമ്രി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഭൂൽ ഭുലയ്യ 3 ആണ് വിദ്യ ബാലന്റെ ഏറ്റവും പുതിയ ചിത്രം.

ഇപ്പോഴിതാ ആദ്യകാലങ്ങളിൽ ചില സിനിമകളിൽ നിന്നും തന്നെ ഒഴിവാക്കിയിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിദ്യ ബാലൻ. മോഹൻലാൽ ചിത്രത്തിന്റെ ചിത്രീകരണം മുടങ്ങിപോയതോടുകൂടി സിനിമയിൽ ഭാഗ്യമില്ലാത്തയാൾ എന്ന മുദ്രകുത്തപ്പെട്ടുവെന്നും അത് തന്നെ ഏറെ വേദനിപ്പിച്ചുവെന്നും വിദ്യ ബാലൻ പറയുന്നു.

“മോഹൻലാൽ നായകനായതുൾപ്പെടെ രണ്ട് മലയാള സിനിമകളുടെ ചിത്രീകരണം മുടങ്ങി പോയി. അങ്ങനെ സിനിമയിൽ ഭാ​ഗ്യമില്ലാത്തയാൾ എന്ന് മുദ്രകുത്തപ്പെട്ടു. അത് എന്നെ ഏറെ വേദനിപ്പിച്ചു. അന്ന് എനിക്ക് സ്വയം ദേഷ്യം തോന്നി. ഈ സിനിമകൾ നിന്നു പോയതോടെ വേറെ രണ്ട് ചിത്രങ്ങളിൽ നിന്ന് അറിയിക്കുകപോലും ചെയ്യാതെ അവർ എന്നെ മാറ്റി.

ഒരു തമിഴ് നിർമാതാവ് എന്നെ കാണാൻ പോലും തയാറായില്ല. എന്റെ ജാതകം പരിശോധിച്ചപ്പോൾ ഭാഗ്യമില്ലെന്ന് കണ്ടതിനാലാണ് സിനിമയിൽ നിന്ന് ഒഴിവാക്കിയത്. ഇതാണ് കാര്യമെന്ന് ഞാൻ പിന്നീടാണ് അറിഞ്ഞത്. അച്ഛനും അമ്മക്കുമൊപ്പം ആ നിർമാതാവിനെ ചെന്നൈയിൽ പോയി കണ്ടു.

നായിക ആകാനുള്ള സൗന്ദര്യം എനിക്കില്ലെന്നായിരുന്നു പറഞ്ഞത്. എന്റെ രൂപത്തേക്കുറിച്ചുള്ള കമന്റ് എന്നെ മാനസികമായി തളർത്തി. അന്നത്തെ ആ സംഭവത്തിന് ശേഷം ഏകദേശം ആറുമാസത്തോളം കണ്ണാടിയില്‍ നോക്കാൻ പോലും ധൈര്യമുണ്ടായില്ല. മൂന്നുവർഷത്തോളം ജീവിതത്തിലെ പ്രതിസന്ധി തുടർന്നു. ആ സമയത്ത് സിനിമ ഉപേക്ഷിക്കുന്നതിനെക്കുറിച്ചുവരെ ചിന്തിച്ചു. പക്ഷെ ലക്ഷ്യം കാണാനുള്ള തീവ്രമായ ആ​ഗ്രഹം എല്ലാത്തിനേയും മറികടക്കാൻ സഹായിച്ചു.” എന്നാണ് ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിദ്യ ബാലൻ പറഞ്ഞത്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്