'സിനിമാക്കാരെല്ലാം സമ്പന്നരല്ലേ എന്ന തോന്നലിലാണ് സര്‍ക്കാര്‍' അടിയന്തരമായി ഇടപെടണം: വിധു വിന്‍സെന്റ്

അമ്പത് പേരെ പങ്കെടുപ്പിച്ചെങ്കിലും സിനിമാ ചിത്രീകരണം തുടങ്ങാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കണമെന്ന് സംവിധായിക വിധു വിന്‍സെന്റ്. ഇനിയെങ്കിലും തുറക്കാനായില്ലെങ്കില്‍ കൂടുതല്‍ പേര്‍ പുറംവഴികള്‍ നോക്കാന്‍ നിര്‍ബന്ധിതരാകുമെന്നും വിധു വ്യക്തമാക്കി.
വിധു വിന്‍സെന്റിന്റെ വാക്കുകള്‍:

നിര്‍മാണ മേഖല പോലെ തന്നെ പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണ് സിനിമ എന്ന ഉല്‍പാദന മേഖലയേയും എന്ന കാര്യത്തില്‍ സര്‍ക്കാരിന് തന്നെ ആശയ കുഴപ്പമുണ്ടെന്ന് തോന്നുന്നു. വിനോദത്തിനും വ്യവസായത്തിനും ഇടയില്‍ കൂട്ടുപിണഞ്ഞു കിടക്കുന്ന ഇഴകള്‍ വ്യക്തതയോടെ കാണാന്‍ കാഴ്ചയുള്ളവരുടെ അഭാവമുണ്ടോ സര്‍ക്കാരിന്?

സാംസ്‌കാരിക മേഖലയുടെ പ്രധാനപ്പെട്ട ഉല്‍പന്നമാണ് സിനിമ എന്നതും ആയിരക്കണക്കിന് പേര്‍ ഉപജീവനം നടത്തുന്ന തൊഴിലിടമാണതെന്നും വിനോദ നികുതിയടക്കമുള്ള വലിയ വരുമാനം സര്‍ക്കാരിലേക്ക് എത്തുന്ന മേഖലയാണിതെന്നും ഓര്‍ക്കാന്‍ ബന്ധപ്പെട്ടവര്‍ സൗകര്യപൂര്‍വം മറക്കുന്നതെന്ത്? സിനിമാ മേഖല ഇത്തിരി വൈകി തുറന്നാലും കുഴപ്പമില്ല, സിനിമാക്കാരെല്ലാം സമ്പന്നരല്ലേ എന്ന തോന്നിലാണെന്ന് തോന്നുന്നു സര്‍ക്കാരും പൊതുജനങ്ങളും .. ചില സ്വകാര്യ സംഭാഷണങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തകരായ ചിലര്‍ക്ക് പോലും ഇങ്ങനെയൊരഭിപ്രായം ഉള്ളതായി കണ്ടു. സിനിമാ തൊഴിലാളികള്‍ക്ക് സഹായം അഭ്യര്‍ഥിച്ച് ചില കമ്പനികളുടെ CSR സഹായം ചോദിച്ചപ്പോഴും ഇതേ പ്രതികരണങ്ങള്‍ കേട്ടു… സിനിമാക്കാരൊക്കെ കാശുകാരല്ലേ എന്ന്

സിനിമയിലെ കാണുന്നതും കാണാത്തതുമായ ജോലികള്‍ ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍, ലൈറ്റ് ബോയ്‌സ്, പ്രൊഡക്ഷന്‍ അസിസ്റ്റന്റുകള്‍, ആര്‍ട്ടിലും മേക്കപ്പിലുമൊക്കെ സഹായ പണി ചെയ്യുന്നര്‍ , കാറ്ററിങ് ജോലി എടുക്കുന്നവര്‍, ഡ്രൈവര്‍മാര്‍, വിതരണ മേഖലയിലെ പണിക്കാര്‍… ദിവസവേതനക്കാരായ ഇവരാണോ സിനിമയിലെ സമ്പന്നര്‍ ?

ഒന്നാം നിരയില്‍ പെട്ട വിരലില്‍ എണ്ണാവുന്ന ഏതാനും പേരൊഴിച്ചാല്‍ ബഹുഭൂരിപക്ഷവും തുച്ഛമായ കൂലിക്ക് പണിയെടുക്കുന്ന നടീ നടന്മാരാണ് അഭിനയ മേഖലയിലുള്ളത്. കുടുംബത്തിലെ സകല പേരും മിക്കവാറും ഈ ഒരൊറ്റയാളുടെ വരുമാനത്തെ ആശ്രയിച്ചാവും ജീവിക്കുന്നത്. ഇവരാണോ സമ്പന്നര്‍ ?

ദിവസം 600 രൂപയും 3 നേരം ഭക്ഷണവും മാത്രം പ്രതീക്ഷിച്ച് സിനിമയില്‍ ജോലി ചെയ്യുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരായുള്ള ആയിരക്കണക്കിന് പേര്‍. വര്‍ഷങ്ങളായി അസോസിയേറ്റും അസിസ്റ്റന്റുമൊക്കെയായി സംവിധായകരുടെ പുറകേ നടന്ന് എല്ലുമുറിയെ പണിയെടുക്കുന്ന നൂറുകണക്കിന് ചെറുപ്പക്കാര്‍ … ഒരു വിധ ബാറ്റയുടെയും ആനുകൂല്യമില്ലാതെ നിര്‍മാതാവിന്റെ ഔദാര്യത്തില്‍ മാത്രം കൂലി കിട്ടുന്ന ഇത്തരക്കാരോ സിനിമയിലെ സമ്പന്നര്‍ ?

എന്തിനധികം പറയുന്നു, മര്യാദക്ക് ശമ്പളം കിട്ടിയിരുന്ന പണികളുപേക്ഷിച്ച് സിനിമയാണ് തന്റെ തട്ടകമെന്ന് തിരിച്ചറിഞ്ഞ്, സിനിമയില്‍ നില്‍ക്കാന്‍ തീരുമാനിച്ച എന്നെ പോലുള്ള കുറേയധികം വിവരദോഷികള്‍ – ഞങ്ങളാണോ ഈ സമ്പന്നര്‍ ?

തൊഴില്‍ ചെയ്യാനുള്ള സാഹചര്യമില്ലാത്തതുകൊണ്ട് ചിലര്‍ കേരളത്തിന് പുറത്തേക്ക് ഷൂട്ടിങ് മാറ്റിയതിനെ കുറിച്ച് അടുത്തിടെ കേട്ടു. മാനദണ്ഡങ്ങള്‍ വച്ചു കൊണ്ട് ഇനിയെങ്കിലും ഈ മേഖല തുറക്കാനായില്ലെങ്കില്‍ കൂടുതല്‍ പേര്‍ പുറം വഴികള്‍ നോക്കാന്‍ നിര്‍ബന്ധിതരാവും. ഇവിടെയുള്ള സിനിമാ തൊഴിലാളികള്‍ പണിയില്ലാതെ നട്ടം തിരിയുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളിലെ തൊഴിലാളികളെ കൊണ്ട് ജോലി എടുപ്പിക്കേണ്ട നാഹചര്യമുണ്ടാവും. ആ സാഹചര്യത്തിലേക്ക് ഞങ്ങളെ തള്ളിയിടരുത് എന്നു മാത്രമേ സര്‍ക്കാരിനോടും ബന്ധപ്പെട്ടവരോടും അപേക്ഷിക്കാനുള്ളൂ.

മിനിമം 50 പേരെ പങ്കെടുപ്പിച്ചു കൊണ്ടെങ്കിലും ചിത്രീകരണം തുടങ്ങാന്‍ പറ്റുന്ന തരത്തില്‍ സിനിമാ മേഖല തുറക്കുന്ന കാര്യം സര്‍ക്കാര്‍ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിച്ചേ മതിയാവൂ..

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി