അന്നേ പറഞ്ഞില്ലേ കിംഗ് ഖാൻ കൊണ്ടുപോകുമെന്ന്.. നയൻതാരയെ കിഡ്നാപ്പ് ചെയ്ത് ബോളിവുഡിലേക്ക് കൊണ്ടുപോകുമെന്ന് ഷാരൂഖ്; പത്ത് വർഷം മുമ്പുള്ള വീഡിയോ വൈറൽ !

ഓപ്പണിംഗ് കളക്ഷനില്‍ ‘പഠാന്‍’ ചിത്രത്തെ വെട്ടിച്ച് മുന്നിലെത്തിയിരിക്കുകയാണ് ‘ജവാന്‍’. പ്രേക്ഷകര്‍ ജവാന്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നാണ് അറ്റ്‌ലീ ചിത്രത്തിന്റെ ബോക്‌സോഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, ഷാരൂഖും നയൻതാരയും ഒന്നിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോ ആഘോഷമാക്കുകയാണ് നെറ്റിസെൻസ് ഇപ്പോൾ.

2013 വിജയ് അവാർഡ്‌സ് വേദിയിലെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മികച്ച നടിയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയത് നയൻതാരയായിരുന്നു. രാധിക ശരത് കുമാർ ആയിരുന്നു നയൻതാരയ്ക്ക് അവാർഡ് സമ്മാനിച്ചത്. ശേഷം വിജയ്, സൂര്യ, ശിവ കാർത്തികേയൻ എല്ലാവരുമുണ്ട്, ആരെയാണ് കൂടുതൽ ഇഷ്ടമെന്ന് രാധിക ചോദിച്ചപ്പോൾ എല്ലാവരെയും ഇഷ്ടമാണെന്ന് നയൻതാര പറഞ്ഞപ്പോൾ നയൻസിന് ഷാരൂഖ് ഖാനെയാണ് ഇഷ്ടം എന്ന് രാധിക പറയുകയായിരുന്നു.

ഇത് കേട്ട സദസിൽ ഇരുന്ന ഷാരൂഖ് തനിക്കും നയൻതാരയെ ഇഷ്ടമാണെന്ന് കാണിച്ചു. നയൻതാരയെ ബോളിവുഡിലേക്ക് കൊണ്ടുപോകും എന്ന തരത്തിലായിരുന്നു ഷാരൂഖിന്റെ ആംഗ്യങ്ങളും മുഖഭാവങ്ങളുമാണ് ഷാരുഖിന് ഉണ്ടായിരുന്നത്. താങ്കൾ നയൻസിനെ കിഡ്നാപ്പ് ചെയ്ത് ഹിന്ദിയിലേക്ക് കൊണ്ടുപോവുമോ എന്നു അവതാരക ചോദിച്ചപ്പോൾ ചിരിയോടെ അതെ എന്ന് ആംഗ്യം കാണിക്കുന്ന ഷാരൂഖിനെ വീഡിയോയിൽ കാണാം. ഈ ദൃശ്യത്തിൽ ജവാൻ സംവിധായകൻ അറ്റ്ലിയും ഉണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

പത്ത് വർഷങ്ങൾക്ക് ശേഷം ഷാരൂഖ് ചിത്രത്തിലൂടെ നയൻ‌താര ബോളിവുഡ് അരങ്ങേറ്റം നടത്തിയതോടെ വീഡിയോ വൈറലാവുകയാണ്. അന്ന് ഷാരൂഖിനും നയൻസിനുമായി കയ്യടിച്ച അറ്റ്ലി സംവിധാനം ചെയ്ത ചിത്രത്തിൽ ഇരുവരും അഭിനയിച്ചതും മറ്റൊരു പ്രത്യേകത.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ