ഇപ്പോഴും എയറില്‍ തന്നെ, ലാഭനഷ്ട കണക്ക് എനിക്ക് മാത്രമേ അറിയൂ, അത് മൂടിവെച്ചിട്ടൊന്നും കാര്യമില്ല: മാമാങ്കത്തെ കുറിച്ച് വേണു കുന്നപ്പിള്ളി

പതിനെട്ടാം നൂറ്റാണ്ടില്‍ തിരുനാവായ മണപ്പുറത്തെ ചാവേറുകളുടെ പോരാട്ടവീര്യത്തിന്റെ കഥ പറയുന്ന, മമ്മൂട്ടി നായകനായെത്തിയ ചിത്രമാണ് മാമാങ്കം. ബോക്‌സ് ഓഫീസില്‍ വിജയം കൈവരിച്ച ഈ ചിത്രത്തെ ഒരിക്കലും ഒരു വിജയ ചിത്രമായി ആളുകള്‍ കണക്കാക്കിയിട്ടില്ലെന്ന് പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് വേണു കുന്നപ്പിള്ളി.

ഇപ്പോഴും മാമാങ്കവുമായി ബന്ധപ്പെട്ട് എയറിലാണ്. തൃശൂരില്‍ ബസ് സ്റ്റാഡില്‍ എന്നെ പുസ്തക കച്ചവടക്കാരുടെ കൂടെ കണ്ടിട്ടുണ്ടെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. ലണ്ടലിനെ എന്റെ ഷോപ്പില്‍ നിന്നെടുത്ത സെല്‍ഫി ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ എല്ലാം നഷ്ടപ്പെട്ട് ഇപ്പോള്‍ ഷോപ്പില്‍ ജോലി ചെയ്യുന്നു എന്ന് ആളുകള്‍ പറഞ്ഞിട്ടുണ്ടെന്നും നിര്‍മാതാവ് പറയുന്നു.

മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച 2018, 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ്.

ഏത് ബിസിനസില്‍ ആയാലും ആദ്യം വരുമ്പോഴുള്ള പരിചക്കുറവ് അന്നെനിക്ക് ഉണ്ടായിരുന്നു എന്നുള്ളത് വാസ്തവമാണ്. അത് മൂടിവച്ചിട്ടൊന്നും കാര്യമില്ല. എങ്കിലും പല സാഹചര്യത്തിലും നിന്ന് പോകേണ്ടിയിരുന്ന ഒരു പ്രോജക്ട് ഞാന്‍ തിയറ്ററില്‍ എത്തിച്ചു. ഒരു ബിസിനസ് സറ്റാര്‍ട്ട് ചെയ്തുവച്ചിട്ട് ഇടയ്ക്ക് വച്ച് നിര്‍ത്തി പോകുന്നതാണ് ഏറ്റവും വലിയ പരാജയം.

അതിന്റെ നഷ്ടവും ലാഭവും എനിക്ക് മാത്രം അറിയാവുന്ന കാര്യമാണ്. ഞാന്‍ എത്രയാണ് ആ സിനിമയില്‍ മുടക്കിയിരിക്കുന്നതെന്നും എത്ര ബിസിനസ് നടന്നെന്നും തീയറ്ററില്‍ നിന്നെത്ര കളക്ഷന്‍ കിട്ടിയെന്നും എനിക്ക് മാത്രമേ അറിയൂ. എനിക്കതില്‍ വേറെ പാര്‍ടേഴ്‌സ് ഒന്നും ഇല്ലായിരുന്നു.

ഇപ്പോഴും മാമാങ്കവുമായി ബന്ധപ്പെട്ട് എയറിലാണ്. തൃശൂരില്‍ ബസ് സ്റ്റാഡില്‍ എന്നെ പുസ്തക കച്ചവടക്കാരുടെ കൂടെ കണ്ടിട്ടുണ്ടെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. ലണ്ടനിലെ എന്റെ ഷോപ്പില്‍ നിന്നെടുത്ത സെല്‍ഫി ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ എല്ലാം നഷ്ടപ്പെട്ട് ഇപ്പോള്‍ ഷോപ്പില്‍ ജോലി ചെയ്യുന്നു എന്നും ആളുകള്‍ പറഞ്ഞിട്ടുണ്ട്. ഇങ്ങനെ കുറേ രസകരമായ കുറെ കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ