പലരും എന്റെ ഫോട്ടോസ് എടുത്ത് കമന്റിട്ടു, അതൊരു സീരിയസ് ടോക്ക് ആയി..; സിനിമ ഉപേക്ഷിക്കാനുള്ള കാരണം പറഞ്ഞ് മീനാക്ഷി

മലയാളത്തില്‍ ‘വെള്ളിനക്ഷത്രം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് മീനാക്ഷി. തമിഴിലും തെലുങ്കിലും ഷര്‍മിലി എന്ന പേരില്‍ അഭിനയിച്ചിരുന്ന താരം തന്റെ രണ്ടാമത്തെ മലയാള ചിത്രമായ ‘കാക്കകറുമ്പനി’ലെ കഥപാത്രത്തിന്റെ പേര് സ്വീകരിക്കുകയായിരുന്നു. മലയാളത്തില്‍ തുടക്കം മുതല്‍ തന്നെ വലിയ സ്വീകാര്യത ലഭിച്ച നടിയാണെങ്കിലും 2005ല്‍ പുറത്തിറങ്ങിയ ‘പൊന്‍മുടി പുഴയോരത്ത്’ എന്ന ചിത്രത്തിന് ശേഷം അഭിനയം ഉപേക്ഷിക്കുകയായിരുന്നു.

സിനിമയിലെ മോശം അനുഭവങ്ങള്‍ കൊണ്ടാണെന്നും പഠിക്കാന്‍ പോയത് കൊണ്ടാണ് മീനാക്ഷി അഭിനയം വിട്ടത് എന്ന തരത്തില്‍ ഗോസിപ്പുകളും എത്തിയിരുന്നു. എന്നാല്‍ താന്‍ സിനിമയില്‍ നിന്നും മാറി നിന്നതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മീനാക്ഷി ഇപ്പോള്‍. ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തിലാണ് നടി സംസാരിച്ചത്.

”ഞാന്‍ സിനിമയില്‍ നിന്നും പോയതിനെ പറ്റി പല ഗോസിപ്പുകളും വന്നിരുന്നു. എന്നാല്‍ ഒരു ഗോസിപ്പുകളുടെയും ആവശ്യമില്ല. ഞാന്‍ അത്രത്തോളം പഠിച്ചിട്ടൊന്നുമില്ല. യഥാര്‍ഥത്തില്‍ സിനിമ ഉപേക്ഷിക്കാനുണ്ടായ കാരണം ഞാന്‍ കുടുംബത്തിന് പ്രധാന്യം കൊടുത്തത് കൊണ്ട് മാത്രമാണ്. ഒരേ സമയം കുടുംബവും ബാക്കി കാര്യങ്ങളും മാനേജ് ചെയ്ത് പോകുന്നവരെ ഞാന്‍ ബഹുമാനിക്കുകയാണ്.”

”ഞാന്‍ എന്റെ ആത്മാവും ശരീരവുമൊക്കെ കുടുംബത്തിനാണ് കൊടുത്തത്. ഞങ്ങള്‍ ഒത്തിരി യാത്രകള്‍ പോകാറുണ്ട്. ഞാന്‍ അതൊക്കെയാണ് ആസ്വദിക്കാറുള്ളത്. ഞാന്‍ അഭിനയിക്കാന്‍ പോവുന്നതിനൊക്കെ ഭര്‍ത്താവിന് ഇഷ്ടമാണ്. എന്നാല്‍ എനിക്ക് ഞാന്‍ തന്നെയാണ് ഒരു നിയന്ത്രണം വച്ചത്. സിനിമയിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടോന്ന് ചോദിച്ചാല്‍ ഞാന്‍ അങ്ങനെയൊന്നും പ്ലാന്‍ ചെയ്തിട്ടില്ല.”

”സോഷ്യല്‍ മീഡിയ പേജുകളില്‍ മീനാക്ഷി എവിടെ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ വരാറുണ്ട്. എന്റെ ഒരു സുഹൃത്ത് അതിനെ പറ്റി എന്നോട് പറഞ്ഞിരുന്നു. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഇല്ല. എന്റെ വ്യക്തി ജീവിതം ബഹുമാനിക്കുന്നത് കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ട് നിന്നത്. എന്നെ കുറിച്ച് ചോദ്യങ്ങള്‍ വന്നതിന് ശേഷം ഞാന്‍ കേരളത്തിലേക്ക് വന്നിരുന്നു. എന്റെ കോളേജിലെ സുഹൃത്തുക്കളെ കാണനായിട്ടാണ് വന്നത്.”

”എന്നാല്‍ പലരും എന്റെ ഫോട്ടോസ് എടുക്കുകയും ശേഷം മീനാക്ഷി ഇവിടെ ഉണ്ടെന്ന് കമന്റിടുകയും ചെയ്തു. അതൊരു സീരിയസ് ടോക്കായി മാറി. ഇതോടെ എന്റെ മാനേജര്‍ വിളിക്കുകയും ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും നിങ്ങളെ ആളുകള്‍ ഓര്‍മ്മിക്കുന്നുണ്ട്. നിങ്ങള്‍ തിരിച്ച് വരൂ എന്നും പറഞ്ഞു. നിനക്ക് എവിടെ പോവണോ അവിടെയൊക്കെ പോയിക്കോ എന്നാണ് ഭര്‍ത്താവ് പറഞ്ഞിട്ടുള്ളത്.”

”എനിക്ക് അഭിനയിക്കാന്‍ പോവാനുള്ള സ്വതന്ത്ര്യമൊക്കെയുണ്ട്. മാത്രമല്ല എനിക്കിപ്പോള്‍ അതിന് സമയവുമുണ്ട്. അഭിനയത്തിലേക്ക് തിരികെ വരാന്‍ യാതൊരു പ്ലാനും ഇല്ലായിരുന്നെങ്കിലും എന്നെ അതിലേക്ക് വലിച്ചിഴച്ച് കൊണ്ടു വന്നത് പോലെയാണ്. ഞാനിപ്പോള്‍ ഡേറ്റ് കൊടുക്കാന്‍ ഓക്കെയാണ്. നല്ല അവസരങ്ങള്‍ വരുമോന്ന് നോക്കുകയാണ്” എന്നാണ് മീനാക്ഷി പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ