സര്‍ജറി കഴിഞ്ഞു, പിന്തുണയ്ക്ക് നന്ദി പറഞ്ഞാല്‍ മതിയാകില്ല: വീണ നായര്‍

സിനിമാ ചിത്രീകരണത്തിനിടെ പരുക്ക് പറ്റിയ നടി വീണ നായരുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. കുറച്ച് ദിവസത്തെ വിശ്രമവും ഫിസിയോതെറാപ്പിയുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും വീണ നായര്‍ പറഞ്ഞു.

‘എനിക്ക് പറ്റിയ അപകടം അറിഞ്ഞു ഒരുപാട് ആളുകള്‍ നേരിട്ടും അല്ലാതെയും വിവരങ്ങള്‍ തിരക്കുകയും എനിക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തത് അറിയാന്‍ സാധിച്ചു . സര്‍ജറി നല്ല രീതിയില്‍ കഴിഞ്ഞു. കുറച്ചു നാളത്തെ റെസ്റ്റും ഫിസിയോയും ആണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. വലിയ സ്‌നേഹത്തിനും ഈ പിന്തുണയ്ക്കും എത്ര നന്ദി പറഞ്ഞാലും മതി വരില്ല. നിങ്ങളുടെ പ്രാര്‍ഥനയും ഈ സ്നേഹവും എന്നും കൂടെ ഉണ്ടാകണം.’-വീണ നായര്‍ പറഞ്ഞു.

ടെലിവിഷന്‍ റിയാലിറ്റി ഷോയുടെ ഭാഗമായുള്ള പരിപാടിക്കിടെയാണ് നടിക്ക് അപകടം സംഭവിച്ചത്. കായിക ബലം ഏറെ ആവശ്യമായ ഗെയിം ഷോയിലെ മത്സരാര്‍ഥിയായിരുന്നു വീണ നായര്‍.

എംഐ 12, വെള്ളരിക്കാപ്പട്ടണം, തേര് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകള്‍.

Latest Stories

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്