ദാമ്പത്യജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങൾ ഒക്കെയുണ്ട്! ഡിവോഴ്‌സ് വാര്‍ത്തകളില്‍ വീണ നായരുടെ മറുപടി?

നടി വീണ നായര്‍ വിവാഹമോചിതയായി എന്ന തരത്തിലുള്ള വാര്‍ത്തകളാണ് സോഷ്യല്‍മീഡിയയില്‍ പരന്നത്. ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു വീണ ഇതേക്കുറിച്ച് പ്രതികരിച്ചത്.

പ്രണയവിവാഹമായിരുന്നു ഞങ്ങളുടേത്. കലോത്സവത്തില്‍ വെച്ച് കണ്ടിരുന്നു. അതിന് ശേഷം ഫേസ്ബുക്കിലൂടെ വീണ്ടും കണ്ടുമുട്ടി. നല്ല സുഹൃത്തുക്കളായി മാറി. കണ്ട ഉടനെ തന്നെ ഇഷ്ടം പറയുന്നു, കല്യാണം കഴിക്കാമെങ്കില്‍ നമുക്ക് പ്രണയിക്കാമെന്ന് പറയുന്നു. വീട്ടില്‍ പറഞ്ഞപ്പോള്‍ വീട്ടുകാരും സമ്മതിച്ചു. അളിയാ അളിയാ കമ്പനിയാണ്, ഇപ്പോഴും അങ്ങനെയാണ് പോയിക്കൊണ്ടിരിക്കുന്നതെന്ന് വീണ പറയുന്നു.

വീണ നായര്‍ വിവാഹമോചിതയായി എന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഓണ്‍ലൈനിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ശരിക്കും നിങ്ങള്‍ വിവാഹമോചിതരായോ എന്ന് ചോദിച്ചപ്പോള്‍ ഡിവോഴ്സായിട്ടില്ലെന്നായിരുന്നു വീണ പറഞ്ഞത്.

എല്ലാ വീട്ടിലുമുണ്ടാവില്ലേ ചെറിയ ചെറിയ പ്രശ്നങ്ങള്‍. അതേയുള്ളൂ. സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്ന കാര്യങ്ങള്‍ ചോദിക്കാനായി ഒത്തിരി കോളുകള്‍ വരുന്നുണ്ട്. അതൊന്നും എടുക്കാറില്ല. ഇവരോട് എനിക്കോ പുള്ളിക്കോ ഒന്നും പറയാനില്ല. സോഷ്യല്‍മീഡിയയക്കാരോട് എനിക്കൊന്നും പറയാനില്ല. ഒരു വീഡിയോയോ പോസ്റ്റിട്ടാലോ വളച്ചൊടിക്കുകയാണ്.

Latest Stories

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്