'കമല്‍ സാറിനെ പൊക്കി ബെഡ്ഡിലേക്ക് ഇടുന്ന ആദ്യ ഷോട്ട്, ഞാന്‍ വിറച്ചു പോയി; വിക്രമിനെ കുറിച്ച് വാസന്തി

കമല്‍ഹാസന്‍ നായകനായെത്തിയ വിക്രം സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് 30 വര്‍ഷമായി സിനിമാ നൃത്തമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വാസന്തിയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഫൈറ്റ് രംഗങ്ങളെക്കുറിച്ച് പറയുകയാണ് വാസന്തി.

കമല്‍ഹാസനെ പൊക്കിയെടുത്ത് ബെഡ്ഡിലേക്ക് ഇടുന്നതായിരുന്നു തന്റെ ആദ്യ ഷോട്ടെന്ന് വാസന്തി പറയുന്നു. ആ രംഗത്തില്‍ താന്‍ വിറക്കുകയായിരുന്നു. അത് കറക്ടായിട്ട് തന്നെ വരണം. കാരണം കമല്‍ സാര്‍ ഒരു ലെജന്റാണ്. സ്വപ്നമാണോ എന്ന് തനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല. ഫൈറ്റിന് വന്നവരെയൊക്കെ താന്‍ ശരിക്കും അടിക്കുകയായിരുന്നുവെന്നും വാസന്തി പറഞ്ഞു.

ഫൈറ്റെല്ലാം ഷൂട്ട് ചെയ്തതിന് ശേഷം എഡിറ്റ് ചെയ്ത ഒരു റഫ് കട്ട് തങ്ങളെ കാണിച്ചിരുന്നു. അത് കണ്ടതിന് ശേഷം കമല്‍ സാര്‍ അടുത്ത് വന്ന് നീ നന്നായി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. താന്‍ കൈ കൂപ്പി സാറിനോട് നന്ദി പറഞ്ഞു. അഞ്ച് നിമിഷത്തേക്ക് താന്‍ അങ്ങ് പൊങ്ങി പോയെന്നും വാസന്തി പറഞ്ഞു.

കമല്‍ഹാസന്റെ രാജ് കമല്‍ ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മിച്ചത്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍ അതിഥിവേഷത്തിലെത്തിയ സൂര്യ തുടങ്ങിയവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. അര്‍ജുന്‍ ദാസ്, ഹരീഷ് ഉത്തമന്‍, ഗായത്രി ശങ്കര്‍, കാളിദാസ് ജയറാം തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലെത്തുന്നു.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ