കിടക്ക പങ്കിടാന്‍ തയ്യാറാകാത്തത് കൊണ്ട് നഷ്ടമായത് നിരവധി അവസരങ്ങള്‍; താരപുത്രിയ്ക്ക് പോലും സിനിമയില്‍ രക്ഷയില്ല: വരലക്ഷ്മി

സിനിമാമേഖലയിലെ എത്ര വലിയ താരത്തിന്റെ മകളായാലും അവസരം ലഭിക്കണമെങ്കില്‍ കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുമെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശരത് കുമാറിന്റെ മകള്‍ ചലച്ചിത്രതാരം വര ലക്ഷ്മി. അച്ഛനെ പോലെ തന്നെ സിനിമയില്‍ സജീവമായ വരലക്ഷ്മിയുടെ വെളിപ്പെടുത്തല്‍ തമിഴ് സിനിമാ രംഗത്തെയൊന്നാകെ ഞെട്ടിച്ചിരിക്കുകയാണ്.

പലരും തങ്ങള്‍ക്കൊപ്പം കിടക്ക പങ്കിട്ടാല്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് തന്നെ സമീപിച്ചിട്ടുണ്ടെന്നും വരലക്ഷ്മി പറഞ്ഞു. വരലക്ഷ്മിയുടെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിക്കിടെ സംസാരിക്കവെയായിരുന്നു താരത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.

സിനിമയില്‍ അവസരം ലഭിക്കാന്‍ പലരുടെയും കൂടെ കിടക്കേണ്ട അവസ്ഥയിലാണ് നടിമാരെന്നും താരം പറയുന്നു. ഒരു പരിഗണനയെന്നും ഇക്കാര്യത്തില്‍ ലഭിക്കില്ല. അവസരം വേണമെങ്കില്‍ കൂടെ കിടക്കാന്‍ തയ്യാറാവണം. കൂടെ കിടക്കാന്‍ തയ്യാറാവാത്തത് കൊണ്ടുതന്നെ നിരവധി സിനിമകള്‍ തനിക്ക് നഷ്ടമായിട്ടുണ്ട്.

നിര്‍മ്മാതാവ്, സംവിധായകന്‍, നടന്‍ എന്നിവരുമായി കിടക്ക പങ്കിട്ടാല്‍ സിനിമയില്‍ നല്ല വേഷങ്ങളും അവസരങ്ങളും ലഭിക്കും. ഇത്തരം നിരവധി ഓഫറുകളാണ് എന്നെ തേടിയെത്തിയിട്ടുള്ളത്. അവര്‍ വെളിപ്പെടുത്തി.

Latest Stories

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്