മറ്റു കാര്യങ്ങൾക്ക് ഹോട്ടൽ മുറിയിൽ വെച്ച് കാണാമെന്ന് പ്രമുഖ ചാനൽ മേധാവി; കാസ്റ്റിം​ഗ് കൗച്ചിങ്ങിനെ കുറിച്ച് തുറന്നുപറഞ്ഞ് വരലക്ഷ്മി ശരത്കുമാർ

നടൻ ശരത്കുമാറിന്റെ മകൾ വരലക്ഷ്മി ശരത്കുമാർ തെന്നിന്ത്യൻ സിനിമയിൽ സജീവമാണ്. ഇതിനോടകം ശ്രദ്ധിക്കപ്പെടുന്ന നിരവധി വേഷങ്ങളാണ് താരം ചെയ്തത്. ഇപ്പോഴിതാ തനിക്കുണ്ടായ കാസ്റ്റിം​ഗ് കൗച്ചിങ്ങിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് വരലക്ഷ്മി.

തമിഴിലെ ഒരു ടെലിവിഷൻ പ്രോഗ്രാമിനായി ഒരു പ്രമുഖ ചാനലിന്റെ മേധാവി തന്നെ വീട്ടിൽ കാണാൻ വന്നെന്നും, പരിപാടിയെ കുറിച്ച് പറഞ്ഞതിന് ശേഷം ബാക്കി കാര്യങ്ങൾക്ക് വേണ്ടി എപ്പോഴാണ് ഹോട്ടൽ മുറിയിലേക്ക് വരുന്നതെന്നും തന്നോട് ചോദിച്ചെന്നും വരലക്ഷ്മി പറയുന്നു.

“ഒരു ടിവി ചാനലിന്റെ തലപ്പത്തുള്ളയാൾ വീട്ടിൽ ഷോയെക്കുറിച്ച് സംസാരിക്കാൻ വന്നു. ഓക്കെ പറഞ്ഞു. പോകുന്നതിന് മുമ്പ് അയാൾ ചോദിച്ചത് എപ്പോഴാണ് മറ്റു കാര്യങ്ങൾക്ക് കാണാൻ പറ്റുകയെന്നാണ്. എനിക്ക് മനസിലായില്ല. മറ്റേതെങ്കിലും ഷോയുടെ കാര്യമാണോ എന്ന് ചോദിച്ചു. അല്ല, മറ്റു വിഷയങ്ങൾക്ക് ഹോട്ടലിൽ വെച്ചോ മറ്റോ കണ്ടൂടെ എന്ന് അയാൾ. ഇത് സുഹൃത്തുക്കളോട് പറയുമ്പോൾ, നീ അവനെ അ‌ടിച്ചില്ലേ എന്ന് ചോദിച്ചു. കാരണം എന്റെ രീതി വെച്ച് അപ്പോൾ തന്നെ അടിക്കും. പക്ഷെ ആ സമയത്ത് ഞാൻ ആലോചിച്ചത് മറ്റൊന്നാണ്.

സ്വാധീനമുള്ള കുടുംബമാണ്. ഇയാൾ എന്റെ വീട്ടിൽ വന്ന് എന്നോടിങ്ങിനെ ചോദിക്കുന്നെങ്കിൽ മറ്റു പെൺകുട്ടികളോട് എന്തൊക്കെ ചോദിച്ചിരിക്കും എന്ന് ചിന്തിച്ചു. നിങ്ങൾ പോകുന്നതാണ് സർ നല്ലത് എന്ന് ഞാൻ പറഞ്ഞു. നല്ല മൂഡിലല്ലായിരിക്കും പിന്നീട് വരാം എന്ന് പറഞ്ഞ് അയാൾ പോയി. എട്ട് ദിവസത്തോളും ഞാൻ ഇതേക്കുറിച്ച് സംസാരിച്ചില്ല. പിന്നീട് ഞാൻ വക്കീലിനോട് സംസാരിച്ചു. പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികൾക്ക് വേണ്ടി താൻ സേവ് ശക്തി എന്ന എൻജിഒ തുടങ്ങി.” എന്നാണ് അടുത്തിടെ ഒരഭിമുഖത്തിൽ വരലക്ഷ്മി പറഞ്ഞത്.

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ