ഇതൊരു തമാശയല്ല, ഞാനും വിജയ് സാറും എത്ര ത്യാഗം ചെയ്യുന്നുണ്ടെന്ന് അറിയാമോ?; വിമര്‍ശനങ്ങളോട് പ്രതികരിച്ച് 'വാരിസ്' സംവിധായകന്‍

‘വാരിസ്’ സിനിമയെ ടെലിവിഷന്‍ സീരിയലുകളുമായി താരതമ്യം ചെയ്ത വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് സംവിധായകന്‍ വംശി പൈഡിപള്ളി. നിരൂപകരോട് തനിക്ക് ആദരമുണ്ട്, എന്നാല്‍ അവരെ തൃപ്തിപ്പെടുത്താനല്ല താന്‍ സിനിമ ചെയ്യുന്നത്. സീരിയലുകളും ക്രിയേറ്റീവ് ആയ ജോലിയാണ്. വീട്ടമ്മമാരുടെ ജീവിതം സീരിയലുകള്‍ മനോഹരമാക്കുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്.

നിരൂപകരോട് തനിക്ക് ആദരമുണ്ട്. അത് വച്ച് തന്നെ പറയട്ടെ, അവരെ തൃപ്തിപ്പെടുത്താനല്ല താന്‍ സിനിമ ചെയ്യുന്നത്. പ്രേക്ഷകര്‍ക്കു വേണ്ടിയാണ്. നിരൂപകര്‍ സിനിമ കണ്ട് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ മോശമാണെന്ന് എഴുതുന്നു. അത് അവരുടെ മാത്രം അഭിപ്രായമാണ്. സാധാരണ പ്രേക്ഷകന്‍ അങ്ങനെയല്ല.

താന്‍ കണ്ട തിയേറ്ററിലെല്ലാം ചിത്രം കണ്ട ശേഷം എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയായിരുന്നു. അവര്‍ക്ക് വേണ്ടിയാണ് താന്‍ സിനിമ എടുക്കുന്നത്. താന്‍ റിവ്യൂ വായിക്കാറില്ല. അതിനെ കുറിച്ച് അറിയാനും ശ്രമിക്കാറില്ല. ഒരു സിനിമ എടുക്കാനുള്ള ബുദ്ധിമുട്ട് എന്താണെന്ന് അറിയാമോ? എത്ര പേരാണ് സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയാമോ?

ഇതൊരു തമാശയല്ല. ഒരു സംവിധായകന്‍ സിനിമയ്ക്ക് വേണ്ടി എത്ര ത്യാഗം ചെയ്യുന്നുണ്ടെന്ന് അറിയാമോ? ഇന്ത്യയിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ വിജയ് സര്‍ ഒരു സിനിമയ്ക്കു വേണ്ടി എത്ര കഷ്ടപ്പെടുന്നുണ്ടെന്ന് അറിയാമോ? ഓരോ പാട്ടിനു മുമ്പും റിഹേഴ്‌സല്‍ നടത്തും.

ഡയലോഗുകള്‍ പറയുമ്പോള്‍ പോലും പ്രാക്ടീസ് ചെയ്ത ശേഷമെ ക്യാമറയ്ക്ക് മുന്നിലെത്താറുള്ളു. എന്തുകൊണ്ടാണ് സീരിയലുകളെ ഡീഗ്രേഡ് ചെയ്യുന്നത്. എത്രയോ ആളുകളാണ് വൈകുന്നേരം അത് രസിച്ചിരുന്ന് കാണുന്നതെന്ന് അറിയാമോ?

വീട്ടില്‍ പോയി നോക്കൂ, നിങ്ങളുടെ അമ്മയും അമ്മൂമ്മയുമൊക്കെ ഇത് കാണുന്നുണ്ടാകും. സീരിയലുകള്‍ കാരണം അവരുടെ ജീവിതം മനോഹരമായി മുന്നോട്ടുപോകുന്നു. എന്തിനാണ് അതിനെ ഡീഗ്രേഡ് ചെയ്യുന്നത്. അതും ഒരു ക്രിയേറ്റീവ് ജോലിയാണ് എന്നാണ് വംശി പൈഡിപള്ളി പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ