കുട്ടികളെ ഭഗവത്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കുമെന്ന് ഗായിക വൈക്കം വിജയലക്ഷ്മി. നിശാഗന്ധിയില്‍ സംഘടിപ്പിച്ച സംസ്ഥാനതല ശിശുദിനാഘോഷത്തിലാണ് വൈക്കം വിജയലക്ഷ്മി സംസാരിച്ചത്. ആരോഗ്യമന്ത്രി വീണ ജോര്‍ജ്, സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് എന്നിവര്‍ വേദിയില്‍ ഇരിക്കവേ ആണ് വിജയലക്ഷ്മിയുടെ പരാമര്‍ശം.
”കുട്ടികള്‍ക്ക് ഭഗവത്ഗീതയെ കുറിച്ചുള്ള അറിവുകള്‍ ഉണ്ടാകുന്നത് നല്ലതാണെന്നാണ് എനിക്ക് പറയാനുള്ളത്. പിഞ്ചുഹൃദയത്തെ എല്ലാവരും ദേവാലയമായി കാണുക. അവരുടെ കിളിക്കൊഞ്ചലുകള്‍ മണിനാദമായി വിചാരിക്കുക. അവര്‍ ദൈവത്തിന്റെ മക്കളാണ്. സത്യത്തിന്‍ പ്രഭ തൂവുന്ന ദൈവങ്ങളാണ് കുട്ടികള്‍. അവരെ നമുക്ക് ബഹുമാനിക്കാം. അവരുടെ നല്ല ഭാവിക്കായി പ്രാര്‍ത്ഥിക്കാം. ദൈവത്തോട് നന്ദി പറയുന്നു” എന്ന് വൈക്കം വിജയലക്ഷ്മി പറഞ്ഞു.