എനിക്ക് ഒരു ഊഴം കൂടി തരുമോ... അങ്ങ് പങ്കുവച്ച വിഷമം ഒരിക്കലും മറക്കില്ല: വിഎ ശ്രീകുമാര്‍

എംടി വാസുദേവന്‍ നായര്‍ക്ക് വിട ചൊല്ലുകയാണ് കലാകേരളം. എംടിയുടെ വിയോഗത്തില്‍ വേദന പങ്കുവച്ച് സംവിധായകന്‍ വിഎ ശ്രീകുമാറും. തനിക്ക് ഇനിയൊരു ഊഴം കൂടി തരുമോ എന്നാണ് ശ്രീകുമാര്‍ ചോദിക്കുന്നത്. രണ്ടാമൂഴം നടക്കാതെ പോയതില്‍ അങ്ങയ്ക്കുണ്ടായ വ്യക്തിപരമായ വിഷമം പങ്കുവച്ചത് ഒരിക്കലും മറക്കില്ല. അങ്ങയ്ക്കുള്ള സ്മരണാഞ്ജലിയായി ഒരു മികച്ച സംവിധായകന് രണ്ടാമൂഴം ആവിഷ്‌ക്കരിക്കാന്‍ കഴിയട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു എന്നാണ് ശ്രീകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

വിഎ ശ്രീകുമാറിന്റെ കുറിപ്പ്:

ഒരു ഊഴം കൂടി തരുമോ… അങ്ങയുമായി കഥ പറഞ്ഞിരിക്കുവാന്‍. അങ്ങ് ഇരിക്കുന്ന ചാരുകസേരയുടെ താഴെ ഇരുന്ന് രണ്ടാമൂഴത്തിന്റെ തിരക്കഥ തൃശൂരിലും മൂംബൈയിലും കോഴിക്കോടും വെച്ചും വായിച്ചു കേട്ട നിമിഷങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതാണ്. എന്റെ അച്ഛന്‍ വിക്ടോറിയ കോളേജില്‍ അങ്ങയോടൊപ്പം പഠിച്ചിരുന്നു. അച്ഛനാണ് ”വളര്‍ത്തു മൃഗങ്ങള്‍” എന്ന അങ്ങയുടെ ഖ്യാതി നേടിയ ആദ്യകാല രചനയ്ക്ക് പ്രചോദനമായത് എന്ന് അങ്ങ് പറഞ്ഞിട്ടുണ്ട്. എന്റെ ഒരു അമ്മാവന്‍ അന്ന് ജെമിനി സര്‍ക്കസിന്റെ മാനേജരായിരുന്നു.

അച്ഛനും അങ്ങുമൊന്നിച്ച് സര്‍ക്കസ് കാണാന്‍ പോവുകയും ആ ജീവിതം നേരില്‍ കാണുകയും ചെയ്തതെല്ലാം. സര്‍ക്കസ് വൈകുന്നേരമാണല്ലോ. അതിനു മുമ്പ് അച്ഛന്‍ പെര്‍മിഷന്‍ വാങ്ങി അകത്തു കയറി രണ്ടു മൂന്നു പകലുകള്‍ സര്‍ക്കസ് കൂടാരത്തില്‍ മൃഗങ്ങളോടും കലാകാരരോടും സംവദിച്ചതിന്റെയും ഫലമായി അങ്ങ് എഴുതിയതാണ് വളര്‍ത്തു മൃഗങ്ങളെന്ന് അങ്ങ് സൂചിപ്പിച്ചത് ആദരവോടെ കേട്ടിരുന്നിട്ടുണ്ട്. രണ്ടാമൂഴം നടക്കാതെ പോയതില്‍ അങ്ങയ്ക്കുണ്ടായ വ്യക്തിപരമായ വിഷമം പങ്കുവെച്ചതും ഒരിക്കലും മറക്കില്ല.

അങ്ങയ്ക്കുള്ള സ്മരണാഞ്ജലിയായി ഒരു മികച്ച സംവിധായകന് രണ്ടാമൂഴം ആവിഷ്‌ക്കരിക്കാന്‍ കഴിയട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു. രണ്ട് കയ്യും എന്റെ ശിരസില്‍ വെച്ച് ആശ്ലേഷിച്ചതും നന്നായി വരുമെന്ന് അനുഗ്രഹിച്ചതും പ്രാര്‍ത്ഥനയായി മനസിലുണ്ട്. അതാണ് ജീവിതത്തിലെ വലിയ അനുഗ്രഹമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ കരുത്തിന് അങ്ങു നല്‍കിയ ഈ ശക്തി കൂടിയുണ്ട്. വിട, ഏറ്റവും ബഹുമാന്യനായ എന്റെ എഴുത്തുകാരാ…

അതേസമയം, ‘രണ്ടാമൂഴം’ ആണ് എംടിയുടെ എക്കാലത്തെയും മാസ്റ്റര്‍ ക്ലാസായി അറിയപ്പെടുന്ന നോവല്‍. മഹാഭാരത കഥയിലെ ഭീമന് നായകവേഷം കല്‍പ്പിച്ച് മഹാഭാരതത്തിന് എംടി നല്‍കിയ ഒരു പുനരാഖ്യാനം ആയിരുന്നു രണ്ടാമൂഴം. എംടിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ സിനിമ എടുക്കാന്‍ ഒരുങ്ങിയെങ്കിലും അത് വൈകിയതോടെ നിയമപരമായി എംടി തിരക്കഥ തിരിച്ച് വാങ്ങുകയായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ