ആ കണ്ണുകള്‍ എന്റേതാണ്, ആറാം തമ്പുരാനില്‍ നിങ്ങള്‍ കണ്ടത് എന്നെ തന്നെ: ഉര്‍വശി

ഒടുവില്‍ ‘ആറാം തമ്പുരാന്‍’ സിനിമയിലെ രഹസ്യം വെളിപ്പെടുത്തി നടി ഉര്‍വശി. ‘ഹരിമുരളീരവം’ ഗാനരംഗത്തില്‍ ജഗന്നാഥന് പിടികൊടുക്കാതെ ഓടിമറയുന്ന പെണ്‍കുട്ടി ആരാണ് എന്ന കാര്യമാണ് ഉര്‍വശി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മുഖം മറച്ച രീതിയില്‍ അവതരിപ്പിച്ച പെണ്‍കുട്ടിയുടെ കണ്ണുകള്‍ മാത്രമാണ് ഗാനരംഗത്തില്‍ കാണിക്കുന്നത്.

അതുകൊണ്ട് തന്നെ ആ നടി ആരാണെന്നത് ഇന്നും മിസ്റ്ററി ആണ്. എന്നാല്‍ കണ്ണുകള്‍ ഉര്‍വശിയുടെതാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. സിനിമയുടെ വിക്കിപീഡിയ പേജില്‍ ഉര്‍വശിയുടെ പേരും കാണാം. ആറാം തമ്പുരാനില്‍ അഭിനയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ഉര്‍വശി ഇപ്പോള്‍.

”ആറാം തമ്പുരാനില്‍ മധുമൊഴി രാധേ… എന്നു തുടങ്ങുന്ന ഗാനരംഗത്തില്‍ ആ ഓടുന്നത് ചേച്ചിയല്ലേ?” എന്ന ചോദ്യത്തിനാണ് ഉര്‍വശി മറുപടി നല്‍കിയത്. ”ഓടുന്നത് ഞാനല്ല. പക്ഷേ ആ കണ്ണുകള്‍ എന്റേതാണ്. എന്റെ ഏതോ സിനിമയില്‍ നിന്നും എടുത്തിട്ടതാണ്. അതും കണ്ടുപിടിച്ചോ നിങ്ങള്‍? അന്നൊന്നും ആരും കണ്ടുപിടിച്ചിരുന്നില്ല” എന്നാണ് ഉര്‍വശി പറഞ്ഞത്.

1997ല്‍ ഷാജി കൈലാസിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രമാണ് ആറാം തമ്പുരാന്‍. രഞ്ജിത്തിന്റെ തിരക്കഥയില്‍ എത്തിയ ചിത്രം സൂപ്പര്‍ ഹിറ്റ് ആയിരുന്നു. ചിത്രത്തിലെ ഹരിമുരളീരവം എന്ന ഗാനവും സൂപ്പര്‍ ഹിറ്റാണ്. മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ നായികയായത്. അതേസമയം, ‘എല്‍. ജഗദമ്മ എഴാംക്ലാസ് ബി’ ആണ് ഉര്‍വശിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം.

Latest Stories

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു