എന്നെ വേണ്ടെന്ന് ഗോസിപ്പുകളുണ്ടായി, ഞാന്‍ ആരുടെയും നിഴലിലല്ല: ഉര്‍വശി

സിനിമയില്‍ തന്നെ വേണ്ട, അഭിനയിക്കേണ്ട എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും തന്നെ ബാധിച്ചിട്ടില്ലെന്ന് നടി ഉര്‍വശി. താന്‍ അവരുടെ ആരുടെയും നിഴലിലല്ല വന്നിട്ടുള്ളതെന്നും താനൊരിക്കലും ഒരു നടന്റെ നായിക ആയിരുന്നില്ലെന്നും സംവിധായകന്റെ മാത്രം നായികയായിട്ടാണ് താന്‍ അഭിനയിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഉര്‍വശിയുടെ വാക്കുകള്‍

ഞാന്‍ ഒരു നടന്റെയും നായികയായിരുന്നില്ല. ഞാന്‍ സംവിധായകരുടെ ഹീറോയിന്‍ ആയിരുന്നു. ഏതെങ്കിലും വ്യക്തി പിന്നില്‍ നിന്നും വേണ്ടെന്ന് പറഞ്ഞാല്‍ അത് ഞാന്‍ ശ്രദ്ധിക്കുകയേ ചെയ്യാറില്ല. എന്റെ സഹകരണം കൊണ്ട് ആ സിനിമ വിജയിക്കണമെന്നേ ഞാന്‍ ചിന്തിച്ചിട്ടുള്ളു. അതല്ലാതെ ആ പടം കൊണ്ട് എനിക്ക് മാത്രം ഗുണം ഉണ്ടാവണമെന്ന് ചിന്തിച്ച് ഞാനൊരു സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ല.

അങ്ങനെയുള്ള ഒരു നടിയെ ആയിരുന്നില്ല ഞാന്‍. ആ സിനിമയില്‍ എന്റെ ഹീറോ ആരാണെന്ന് ഞാന്‍ ചോദിക്കാറേയില്ല. എന്നെക്കാളും നല്ല റോള്‍ ഈ സിനിമയില്‍ വേറെ ആരെങ്കിലും ചെയ്യുന്നുണ്ടോന്ന് ചോദിക്കാറില്ല. ഡ്യൂയറ്റ് ഉണ്ടോന്നും ചോദിച്ചിട്ടില്ല. അങ്ങനെയുള്ള ഒന്നിനെ കുറിച്ചും ഞാന്‍ ചോദിക്കാറില്ല.

പിന്നെ പേരില്‍ ചില ഗോസിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. ഉര്‍വശിയെ വേണ്ടെന്നും ഉര്‍വശി അഭിനയിക്കേണ്ട, എന്നൊക്കെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതൊന്നും എന്നെ ബാധിച്ചിട്ടില്ല. കാരണം അവരുടെ ആരുടെയും നിഴലില്‍ അല്ല ഞാന്‍ വന്നിട്ടുള്ളത്.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ