സീരിയലില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള കാരണം ഇതാണ്; മനസ് തുറന്ന് സ്വാസിക

മലയാളത്തില്‍ ബിഗ് സ്‌ക്രീന്‍, മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരുപോലെ സുപരിചിതയായ നടിയാണ് സ്വാസിക. അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ സ്വാസിക കട്ടപ്പനയിലെ ഋതിക് റോഷനിലെ തേപ്പുകാരിയിലൂടെയാണ് പിന്നെ അറിയപ്പെട്ടത്. സീരിയലുകളിലെ മിന്നുംപ്രകടനമാണ് സ്വാസികയെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാക്കിയത്. എന്നാല്‍ ഇപ്പോള്‍ താരത്തെ മിനി സ്‌ക്രീനില്‍ കാണാനില്ല. അതിനിടെയാണ് നടന്‍ ഉണ്ണി മുകുന്ദനുമായി താരം പ്രണയത്തിലാണെന്ന ഗോസിപ്പ് പ്രചരിക്കുന്നത്. ഇതു തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പറയുകയാണ് സ്വാസിക.

“ഇപ്പോള്‍ സിനിമയില്‍ കൈനിറയെ അവസരങ്ങളുണ്ട്. നല്ല വേഷങ്ങളും ഹിറ്റുകളും കിട്ടുന്നു. അപ്പോള്‍ സീരിയല്‍ ഏറ്റെടുത്താല്‍ ഡേറ്റ് ക്ലാഷാകും. സീരിയല്‍ കൂടുതല്‍ സമയം ആവശ്യപ്പെടുന്നുണ്ട്. അതിനിടെ സിനിമ കൂടി ഒപ്പം കൊണ്ടു പോകുക പ്രയാസമാണ്. സിനിമയെ ഇഷ്ടപ്പെടുന്ന ആള്‍ എന്ന നിലയില്‍ ഇപ്പോള്‍ സിനിമയ്ക്ക് പ്രാധാന്യം കൊടുക്കുന്നു എന്നു മാത്രം. എന്നു കരുതി സീരിയല്‍ വിട്ടിട്ടില്ല. സീത പോലെ മികച്ച അവസരങ്ങള്‍ വന്നാല്‍ ഇനിയും സീരിയല്‍ ചെയ്യും. കേശു ഈ വീടിന്റെ നാഥനാണ് ഇപ്പോള്‍ ചെയ്യുന്നത്. അതുകഴിഞ്ഞ് എം. പത്മകുമാര്‍ സാറിന്റെ സിനിമയാണ്. ഇപ്പോഴത്തെ ബ്രേക്ക് കഴിഞ്ഞാല്‍ ഉടന്‍ ഷൂട്ടിങ് തുടങ്ങും.”

“ഉണ്ണിയുമായുള്ള പ്രണയ കഥ ആദ്യം പരന്നപ്പോള്‍ ഞാന്‍ ടെന്‍ഷനായി ഉണ്ണിയെ വിളിച്ച് സോറി പറഞ്ഞു. കുഴപ്പമില്ല ഇതൊക്കെ ഇതിന്റെ ഭാഗമല്ലേ എന്ന് ഉണ്ണി ആശ്വസിപ്പിച്ചു. അന്ന് ഇതു പറഞ്ഞ് ഞങ്ങള്‍ കുറേ ചിരിച്ചതുമാണ്. പിന്നീട് ഞങ്ങള്‍ ഇക്കാര്യം സംസാരിച്ചിട്ടില്ല. അതിനെ അതിന്റെ വഴിക്കു വിട്ടു. ഇടയ്ക്ക്, കുറേ പേരോട് ഇതിനെക്കുറിച്ച് സമാധാനം പറഞ്ഞ് മടുത്തെന്ന് ഉണ്ണി പറഞ്ഞിരുന്നു. ഇനിയും ഉണ്ണിയുടെ നല്ല പ്രകടനം കണ്ടാല്‍ ഞാന്‍ അഭിനന്ദിക്കും. യാതൊരു മടിയുമില്ല.” വനിതയുമായുള്ള അഭിമുഖത്തില്‍ സ്വാസിക പറഞ്ഞു.

Latest Stories

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ

ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ല, ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണിന്റെ ട്രയല്‍ റണ്‍ നടത്തും; അറിയിപ്പുമായി ജില്ലാ കളക്ടർ

ആ ഇന്ത്യൻ താരം കാരണമാണ് ആർസിബിക്ക് കിരീടം കിട്ടാത്തത്, അന്ന് അത് അനുസരിച്ചിരുന്നെങ്കിൽ ട്രോഫി ഷെൽഫിൽ ഇരിക്കുമായിരുന്നു; അനിൽ കുംബ്ലെ പറയുന്നത് ഇങ്ങനെ