സൂപ്പർതാരങ്ങൾക്ക് പോലും രാഷ്ട്രീയമുണ്ട്, എന്നാൽ അവരെ നേരിടാൻ ആർക്കും ധൈര്യമില്ല: ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജയ് ഗണേഷ്’ വലിയ പ്രതീക്ഷകളിൽ എത്തിയ ചിത്രം പക്ഷേ തിയേറ്റർ കളക്ഷൻ നേടുന്നതിലും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടുന്നതിലും പരാജയപ്പെട്ടിരുന്നു. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ആർഡിഎക്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മഹിമ നമ്പ്യാരാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ നായികയായി വേഷമിട്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ചും സംസാരിക്കുകയാണ് ഉണ്ണി മുകുന്ദൻ. സൂപ്പർതാരങ്ങൾക്ക് പോലും രാഷ്ട്രീയമുണ്ട്, എന്നാൽ അവരെ നേരിടാൻ ആർക്കും ധൈര്യമില്ലെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. താൻ രാഷ്ട്രീയമായ ഏതെങ്കിലും നിലപാട് സ്വീകരിച്ചത് ആർക്കും ചൂണ്ടിക്കാണിക്കാനാവില്ലെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

“രാഷ്ട്രീയ താൽപ്പര്യമില്ലാത്തവർ പോലും പ്രധാനമന്ത്രി വിളിച്ചാൽ പോകേണ്ടി വരും. ഞാൻ രാഷ്ട്രീയമായ ഏതെങ്കിലും നിലപാട് സ്വീകരിച്ചത് ആർക്കും ചൂണ്ടിക്കാണിക്കാനാവില്ല. രാഷ്ട്രീയ പാർട്ടിയോട് ചേർന്ന് നിൽക്കുകയും റാലികളിൽ പങ്കെടുക്കുകയും ചെയ്യുന്ന സൂപ്പർ താരങ്ങൾ നമുക്കുണ്ട്. ആരോപണങ്ങളോട് പ്രതികരിക്കാത്തത് എന്റെ ഭാഗം ശരിയാണെന്ന് കരുതുന്നതുകൊണ്ടാണ്.

എല്ലാ പ്രതിസന്ധികളെയും നേരിടാനുള്ള മനക്കരുത്ത് ഈ സിനിമ നൽകി. വീൽചെയറിൽ അഭിനയിക്കേണ്ടി വന്നത് വെല്ലുവിളിയായിരുന്നില്ല മറിച്ച് അത് എനിക്ക് പ്രത്യേക അനുഭവങ്ങൾ നൽകി. ജീവിതത്തിൽ നല്ല കാര്യങ്ങൾ നടക്കുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ.

ഒരു സിനിമയുടെ പേരിൽ ഒരാളുടെ വിധിയെഴുതുന്നത് ശരിയാണോ. ഇക്കാര്യത്തിൽ മാധ്യമങ്ങൾ ചർച്ച ചെയ്യണം. തന്നെക്കുറിച്ച് സംസാരിക്കാൻ പലർക്കും താത്പര്യം കാണും. സൂപ്പർതാരങ്ങൾക്ക് പോലും രാഷ്ട്രീയമുണ്ട്. എന്നാൽ അവരെ നേരിടാൻ ആർക്കും ധൈര്യമില്ല. ചെറിയ ആളുകളെയാണ് ലക്ഷ്യം വെയ്ക്കുന്നത്.” എന്നാണ് ജയ് ഗണേഷിന്റെ വാർത്താസമ്മേളനത്തിൽ വെച്ച് ഉണ്ണി മുകുന്ദൻ അഭിപ്രായപ്പെട്ടത്.

ജോമോൾ, അശോകൻ, രവീന്ദ്ര വിജയ്, ഹരീഷ് പേരടി, നന്ദു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചന്ദ്രു ശെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് ഹരീഷ് പ്രതാപ്, സംഗീതം ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ തപസ് നായ്ക്, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ, പ്രൊഡക്ഷൻ ഡിസൈനർ സൂരജ് കുറവിലങ്ങാട്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ് വിപിൻ ദാസ്, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻസ് ആന്റണി സ്റ്റീഫൻ, അസോസിയേറ്റ് ഡയറക്ടർ അനൂപ് മോഹൻ എസ്, ഡിഐ ലിജു പ്രഭാകർ, വിഎഫ്എക്സ് ഡിടിഎം, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാർ, ടെൻ ജി മീഡിയ, പി ആർ ഒ- എ എസ് ദിനേശ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ