ടീച്ചറുമായി പ്രശ്‌നം ആയപ്പോള്‍ കോളജില്‍ പോക്ക് നിര്‍ത്തി, ലോഹിതദാസിന് കത്ത് അയച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് വിളിപ്പിച്ചു: ഉണ്ണി മുകുന്ദന്‍

ലോഹിതദാസിന്റെ ചിതയ്ക്ക് മുന്നില്‍ നിന്നു കരയുന്ന ഉണ്ണി മുകുന്ദനെ കുറിച്ച് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ പങ്കുവെച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ലോഹിതദാസുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നു പറയുകയാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍.

കോളേജ് പഠനം ഉപേക്ഷിപ്പോഴാണ് അച്ഛന്‍ തനിക്ക് ലോഹിതദാസിന്റെ അഡ്രസ് സംഘടിപ്പിച്ച് തന്നത് എന്നാണ് താരം പറയുന്നത്. താന്‍ അയച്ച കത്ത് വായിച്ചാണ് അദ്ദേഹം തന്നെ വീട്ടിലേക്ക് വിളിക്കുന്നത്. ക്യൂ നില്‍ക്കാതെ അദ്ദേഹത്തെ കാണാന്‍ വീട്ടിലേക്ക് കയറാനുള്ള സ്വാതന്ത്രം തനിക്ക് ഉണ്ടായിരുന്നതായും ഉണ്ണി മുകുന്ദന്‍ പറയുന്നു.

പ്ലസ് ടു കഴിഞ്ഞ് കുറച്ച് മാസം കോളജില്‍ പോയിരുന്നു. പിന്നെ ടീച്ചറുമായി ചെറിയ പ്രശ്‌നമൊക്കെ ആയ ശേഷം താന്‍ കോളജില്‍ പോകുന്നത് നിര്‍ത്തി. കോളജ് നിര്‍ത്തിയ പിറ്റേദിവസം മുതല്‍ താന്‍ ചെറിയ ജോലികള്‍ ചെയ്യാന്‍ തുടങ്ങി. പ്ലസ് ടു വിദ്യാഭ്യാസം വെച്ച് മോശമില്ലാത്ത ജോലികള്‍ ചെയ്തിട്ടുണ്ട്.

പിന്നീട് അച്ഛനോട് പറഞ്ഞപ്പോള്‍ അച്ഛനാണ് എവിടെ നിന്നോ സംവിധായകന്‍ ലോഹിതദാസിന്റെ അഡ്രസ് സംഘടിപ്പിച്ച് തന്നത്. അങ്ങനെയൊരിക്കല്‍ അദ്ദേഹത്തിന് താന്‍ കത്തെഴുതി. എന്തുകൊണ്ടോ കത്ത് വായിച്ച് അദ്ദേഹം തന്റെ വീട്ടിലേക്ക് വിളിച്ചു. ഒരു ദിവസം കാണാന്‍ ചെല്ലാന്‍ പറഞ്ഞു.

അങ്ങനെയാണ് അദ്ദേഹത്തെ കാണാന്‍ വീട്ടിലേക്ക് പോകുന്നത്. അവിടെ ചെന്ന് അദ്ദേഹവുമായി നന്നായി സംസാരിച്ചു. വളരെ സാധാരണക്കാരനായ ഒരു മനുഷ്യനായിരുന്നു. അന്ന് മുതല്‍ അദ്ദേഹവുമായി നല്ലൊരു ബന്ധമുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിന്ന് വന്ന് നിരവധി ആരാധകര്‍ അദ്ദേഹത്തെ കാണാന്‍ വീട്ടിന്റെ മുമ്പില്‍ വന്ന് ക്യൂ നില്‍ക്കുന്നത് താന്‍ കണ്ടിട്ടുണ്ട്.

അപ്പോഴും ക്യൂവില്‍ നില്‍ക്കാതെ അദ്ദേഹത്തെ കാണാന്‍ വീടിനുള്ളിലേക്ക് നേരിട്ട് കയറി ചെല്ലാനുള്ള സ്വാതന്ത്ര്യം തനിക്ക് അദ്ദേഹം തന്നിരുന്നു. അദ്ദേഹം മരിച്ചുവെന്ന് അച്ഛന്‍ വഴിയാണ് താന്‍ അറിഞ്ഞത്. അദ്ദേഹത്തെ അവസാനമായി കാണാന്‍ താന്‍ വന്നപ്പോഴാണ് ആദ്യമായി വിമാനത്തില്‍ കയറിയത്.

അതുകൊണ്ട് ആ ഫ്‌ളൈറ്റ് യാത്ര പോലും ഇന്നും വിഷമത്തോടെയാണ് ഓര്‍ക്കുന്നത്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ലെങ്കിലും എന്നും തന്റെ ഗുരുനാഥനായിട്ടാണ് താന്‍ അദ്ദേഹത്തെ കാണുന്നത് എന്നാണ് ഉണ്ണി മുകുന്ദന്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'