എന്റെ ജീവിതത്തില്‍ എന്നോട് ഇങ്ങനെ ആരും ചെയ്തിട്ടില്ല.. പക്ഷെ സൂരി സാര്‍ അത് ചെയ്തു, അത് മറക്കാനാവില്ല: ഉണ്ണി മുകുന്ദന്‍

നടന്‍ സൂരിയോടുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ് ഉണ്ണി മുകുന്ദന്‍. സൂരി നായകനാകുന്ന ‘മാമന്‍’ സിനിമയുടെ കേരളത്തിലെ പ്രമോഷനിടെയാണ് ഉണ്ണി മുകുന്ദന്‍ സംസാരിച്ചത്. ‘മാര്‍ക്കോ’ സിനിമ തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യവെ, താന്‍ ആവശ്യപ്പെടാതെ തന്നെ സൂരി തനിക്ക് ആശംസ വീഡിയോ അയച്ചു തന്നതായാണ് ഉണ്ണി പറയുന്നത്. അങ്ങനൊരു അനുഭവം ആദ്യമായാണ് എന്നാണ് ഉണ്ണി പറയുന്നത്.

”എന്റെ വ്യക്തിപരമായ ഒരു അനുഭവം പറയാം. എനിക്ക് പുള്ളിയോടുള്ള താല്‍പര്യം എന്തുകൊണ്ടാണെന്ന് ഞാന്‍ പറയാം. മാര്‍ക്കോ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് എങ്ങനെ പ്രൊമോട്ട് ചെയ്യണം എന്ന് ചിന്തിച്ചിരിക്കുന്ന സമയമാണ്. മലയാളത്തിലും ഹിന്ദിയിലും ചിത്രം റിലീസായി. പെട്ടന്നൊരു ദിവസം നോക്കുമ്പോള്‍ എനിക്കൊരു വീഡിയോ മെസേജ് വന്നു.”

”;തമിഴില്‍ സിനിമ റിലീസാവുന്ന സമയത്ത് സൂരി സാര്‍ ആശംസ അറിയിച്ച് അയച്ചതായിരുന്നു. അദ്ദേഹത്തെ ഞാന്‍ മാര്‍ക്കോയുമായി ബന്ധപ്പെട്ട് വിളിക്കുകയോ കണ്ടിട്ടോ ഒരു കാര്യവും ആവശ്യപ്പെട്ടിട്ടുമില്ല. എന്റെ അനിയന്റെ ഒരു സിനിമ തമിഴില്‍ റിലീസ് ആവുകയാണ്. ഈ സിനിമ എല്ലാവരും കാണണമെന്ന് പറഞ്ഞാണ് അദ്ദേഹം മെസേജ് അയച്ചത്.”

”എന്റെ ജീവിതത്തില്‍ എന്നോട് ഇങ്ങനെ ആരും ചെയ്തിട്ടില്ല. പക്ഷേ നിങ്ങളത് ചെയ്തു. അതെനിക്ക് മറക്കാന്‍ പറ്റില്ല. എന്നെ സംബന്ധിച്ച് മാമന്‍ എന്ന സിനിമ വലിയ ഹിറ്റാവണമെന്ന് ആഗ്രഹിക്കുന്നു” എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. അതേസമയം, പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്‍. നടന്‍ സൂരി തന്നെയാണ് ചിത്രത്തിന് കഥയെഴുതിയിരിക്കുന്നതും. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും