വെറുതെ വീട്ടിലിരുന്നു തെറി വിളിക്കുകയല്ലേ, പ്രത്യേകിച്ച് പണി ഒന്നുമില്ലല്ലോ എന്ന് അറിയാതെ ചിലപ്പോള്‍ തിരിച്ച് മറുപടി പറഞ്ഞ് പോകും: തുറന്നു പറഞ്ഞ് ഉണ്ണി മുകുന്ദന്‍

ഷെഫീക്കിന്റെ സന്തോഷമാണ് നടന്‍ ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം. ഇപ്പോഴിതാ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ മേപ്പടിയാന്‍ സിനിമയുടെ റിലീസിന് ശേഷം താന്‍ നേരിട്ട ചില വിമര്‍ശനങ്ങളെ കുറിച്ച് തുറന്നുസംസാരിച്ചിരിക്കുകയാണ് നടന്‍.

‘ഒരാളുടെ സമയവും പൈസയും ചിലവഴിച്ചാണ് സിനിമ കാണാന്‍ വരുന്നത്. അതിനാല്‍ അവര്‍ക്ക് പറയാനുള്ള അവകാശമുണ്ട്. ആയിരം പോസിറ്റീവ് കമന്റ് മിസ് ചെയ്തിട്ടാകും ഞാന്‍ ആ ഒരൊറ്റ നെഗറ്റീവ് കമന്റ് വായിക്കുന്നത്. അതുകൊണ്ട് വിമര്‍ശനങ്ങളല്ല എന്നെ വേദനിപ്പിക്കുന്നത് പറയുന്ന രീതിയാണ്. വെറുതെ വീട്ടിലിരുന്നു തെറി വിളിക്കുകയല്ലേ പ്രത്യേകിച്ച് പണി ഒന്നുമില്ലല്ലോയെന്ന് അറിയാതെ നമ്മളും ചിലപ്പോള്‍ തിരിച്ച് മറുപടി പറഞ്ഞ് പോകും. അങ്ങനെ പറയുന്നതില്‍ തെറ്റില്ല. സിനിമ നന്നായാല്‍ മാത്രമെ ലോകം നന്നാവൂ എന്നൊന്നുമില്ലല്ലോ. എന്നെ സംബന്ധിച്ച് രണ്ട് പേര് വിമര്‍ശിച്ചത് കൊണ്ടൊന്നും ഞാന്‍ ഈ പണി നിര്‍ത്താന്‍ പോകുന്നില്ല.’താരം പറഞ്ഞു.

‘പൈല്‍സ് കൊണ്ട് ബുദ്ധിമുട്ടുന്ന ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ഷെഫീഖിന്റെ സന്തോഷം സിനിമ പറയുന്നതെന്നും നടന്‍ വ്യക്തമാക്കി. .ഷുഗര്‍ അടക്കമുള്ള ഒരിക്കലും മാറാത്ത അസുഖത്തെ കുറിച്ച് വളരെ നോര്‍മലായി ആളുകള്‍ക്കിടയില്‍ നിന്ന് സംസാരിക്കുന്നവര്‍ ഒരിക്കലും ചികിത്സിച്ചാല്‍ മാറുന്ന പൈല്‍സ് എന്ന അസുഖം തനിക്കുണ്ടെന്ന് പൊതുവെ മറ്റുള്ളവര്‍ക്ക് മുമ്പില്‍ വെച്ച് പറയില്ല.

എന്നപ്പോലെയുള്ള ഒരാള്‍ അങ്ങെനൊരു കഥാപാത്രം ചെയ്യുമ്പോള്‍ ആളുകളില്‍ ഒരു ചിരി വരും. ഞാന്‍ ഫിലിം സ്‌കൂളില്‍ പോയി പഠിച്ച് വന്ന ആക്ടറല്ല. അതുകൊണ്ട് അഭിനയിക്കരുതെന്ന് എന്നോട് ആരും പറഞ്ഞിട്ടില്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ