'പതിനൊന്ന് മാസം കഷ്ടപ്പെട്ട് ഞാനുണ്ടാക്കിയ മസില്‍ എനിക്ക് തന്നെ പാരയാകുമോ എന്ന് പേടി തോന്നി'

ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിനായി ഉണ്ണി മുകുന്ദന്‍ നടത്തിയ തയ്യാറെടുപ്പുകള്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. തികഞ്ഞ യോദ്ധാവിന്റെ നിലയിലേക്ക് എത്താന്‍ ഒരു വര്‍ഷത്തെ തയ്യാറെടുപ്പാണ് ഉണ്ണി നടത്തിയത്. അതിനാല്‍ തന്നെ ചിത്രത്തിലെ ചന്ദ്രോത്ത് പണിക്കരെന്ന കഥാപാത്രം ഏറെ പ്രശംസ പിടിച്ചുപറ്റി. ഇപ്പോഴിതാ മസില്‍ നിന്നും കുടവയറന്‍ ലുക്കിലേക്ക് മാറിയിരിക്കുകയാണ് ഉണ്ണി. തന്റെ പുതിയ മേപ്പടിയാനായാണ് താരത്തിന്റെ പുതിയ മേക്കോവര്‍. തനിക്ക് സാധാരണ ചിത്രങ്ങളോടും താത്പര്യമുണ്ടെന്ന് കാണിക്കാന്‍ വേണ്ടി കൂടിയാണ് മേപ്പടിയാന്‍ സ്വീകരിച്ചതെന്നാണ് ഉണ്ണി പറയുന്നത്.

“ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ചന്ദ്രോത്ത് പണിക്കരെന്ന കഥാപാത്രത്തിന് വേണ്ടി ശരീരം മാറ്റിയെടുത്തത്. എന്റെ പരിശ്രമം ഫലം കണ്ടെന്ന് സിനിമ കണ്ട പ്രേക്ഷകര്‍ അംഗീകരിച്ച കാര്യമാണ്. എന്നാല്‍ ഇത്തരം മസില്‍ കാണിക്കുന്ന സംഘടന രംഗങ്ങള്‍ മാത്രമുള്ള ചിത്രങ്ങള്‍ മാത്രമേ ഞാന്‍ ചെയ്യൂ എന്ന് ചിലര്‍ക്ക് എങ്കിലും തെറ്റിദ്ധാരണയുണ്ട്. എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഈ സിനിമയില്‍ ഫൈറ്റ് ഇല്ലെന്ന് എടുത്തു പറഞ്ഞത് അതുകൊണ്ടാണ്. എനിക്ക് അത്തരം ചിത്രങ്ങള്‍ മാത്രമല്ല, സാധാരണ ചിത്രങ്ങളോടും താത്പര്യമുണ്ടെന്ന് കാണിക്കാന്‍ വേണ്ടി കൂടിയാണ് മേപ്പടിയാന്‍ സ്വീകരിച്ചത്.”

Image may contain: one or more people and people standing

“ഒരു ആക്ടറെ സംബന്ധിച്ച് അയാളുടെ ടൂള്‍ ശരീരമാണ്. ഏത് രീതിയിലുമുള്ള കഥാപാത്രവും വഴങ്ങുമെന്ന് തെളിയിക്കേണ്ടത് ആവശ്യമാണ്. ഞാന്‍ മസിലുള്ള കഥാപാത്രം മാത്രമേ ചെയ്യൂ എന്ന് പറയുന്നത് അഭിനേതാവെന്ന നിലയില്‍ വിഷമമുണ്ടാക്കുന്നതാണ്. 11 മാസം കഷ്ടപ്പെട്ട് ഞാനുണ്ടാക്കിയ മസില്‍ എനിക്ക് തന്നെ പാരയാകുമോയെന്ന് പേടി തോന്നി. സിനിമയില്‍ ഒരു ഇമേജുണ്ടായി കഴിഞ്ഞാല്‍ അത് മാറ്റാന്‍ പ്രയാസമാണ്.” മനോരയുമായുള്ള അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ