പ്രണയപരാജയത്തെ തുടർന്ന് ബി​ഗ് ബോസിൽ ഒരു നടി ജീവനൊടുക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബി​ഗ് ബോസ് ഹിന്ദി പതിപ്പിന്റെ ഒരു സീസണിനിടെ മത്സരാർത്ഥിയായി പങ്കെടുത്ത ഒരു നടി ഷോയിൽ വച്ച് ജീവനൊടുക്കാൻ ശ്രമിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് പ്രോജക്ട് ഹെഡ് അഭിഷേക് മുഖർജി. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലായിരുന്നു ഷോയിൽ വച്ച് സംഭവിച്ച ഞെട്ടിപ്പിക്കുന്ന കാര്യം അദ്ദേഹം തുറന്നുപറഞ്ഞത്. പ്രണയപരാജയത്തെ തുടർന്നാണ് ഷോയിലാണെന്ന കാര്യം പോലും മറന്ന് ഒരു നടി അന്ന് ജീവിതം മതിയാക്കാൻ ശ്രമിച്ചതെന്നും അഭിഷേക് മുഖർജി പറയുന്നു.

“ടിവി താരമായ ഒരു നടിയാണ് പ്രണയം പരാജയപ്പെട്ടതിനെ തുടർന്നുണ്ടായ മനോവിഷമം മൂലം ജീവനൊടുക്കാൻ ശ്രമിച്ചത്. ഷോയിലേക്ക് എത്തുന്ന സമയത്തുതന്നെ ഒരു പ്രണയപരാജയത്തിലൂടെ കടന്നുപോവുകയായിരുന്നു നടി. ആ ഒരു അവസ്ഥയിൽ നിന്ന് മാറ്റമുണ്ടാകാൻ ആഗ്രഹിച്ചാണ് അവർ ബി​ഗ് ബോസ് ഷോയിൽ എത്തുന്നത്. എന്നാൽ ഷോയിൽ എത്തിയ ശേഷം മറ്റൊരു മത്സരാർത്ഥിയുമായി അവർ പ്രണയത്തിലായി. എന്നാൽ അയാളും അവരെ ചതിക്കുകയായിരുന്നു”, പ്രോജക്ട് ഹെഡ് പറഞ്ഞു.

“നടിയുമായുളള പ്രണയം ബി​ഗ് ബോസ് ഹൗസിൽ അയാളുടെ ​ഗെയിം സ്ട്രാറ്റജി മാത്രമായിരുന്നു. അതിലൂടെ ടെലിവിഷനിൽ ശ്രദ്ധ പിടിച്ചുപറ്റാനായിരുന്നു അയാളുടെ ശ്രമം. എന്നാൽ‌ ഇതൊന്നും ആദ്യം മനസിലാക്കാൻ നടിക്ക് കഴിഞ്ഞിരുന്നില്ല. പിന്നീടാണ് അയാളുടേത് യഥാർത്ഥ പ്രണയമല്ലെന്ന് നടി മനസിലാക്കിയത്. ഒരു ദിവസം പുലർച്ചെ മൂന്നു മണിയോടെ ഷോ ആണെന്ന് പോലും മറന്ന് വാഷ് റൂമിൽവച്ച് അവർ മരിക്കാൻ ശ്രമിക്കുകയായിരുന്നു. അന്ന് കൃത്യസമയത്ത് ഞങ്ങൾ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചു”, അഭിഷേക് മുഖർജി ഓർത്തെടുത്തു. മനുഷ്യന്റെ വികാരങ്ങളെ മുറിവേൽപ്പിക്കാതെ വേണം കണ്ടന്റുകൾ സൃഷ്ടിക്കാനെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഈയൊരു സംഭവം പോഡ്കാസ്റ്റിൽ തുറന്നുപറഞ്ഞത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്