നായികയായി അഭിനയിക്കാനുള്ള ഓഫറുകള്‍ ഞാന്‍ വേണ്ടെന്ന് വച്ചു, അതിനൊരു കാരണമുണ്ട്..; വെളിപ്പെടുത്തി മീനാക്ഷി

നായികയായി അഭിനയിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചുവെങ്കിലും അത് വേണ്ടെന്ന് വച്ചുവെന്ന് നടി മീനാക്ഷി അനൂപ്. തമിഴില്‍ നിന്നും വന്ന അവസരങ്ങളാണ് മീനാക്ഷി വേണ്ടെന്ന് വച്ചത്. കുറച്ച് കാലം കൂടി ബാലതാരമായി തന്നെ അഭിനയിക്കാനാണ് തന്റെ പ്ലാന്‍ എന്നാണ് മീനാക്ഷി വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

”തമിഴില്‍ സിനിമ ചെയ്യണം എന്ന് ആഗ്രഹമുണ്ട്. ചില ഓഫറുകള്‍ വന്നെങ്കിലും ചെയ്തില്ല. എല്ലാം നായിക വേഷമായിരുന്നു. നായികയായി അഭിനയിച്ചാല്‍ പിന്നെ, കുട്ടിയായിരിക്കാന്‍ പറ്റില്ലല്ലോ. അങ്ങനെ അത് ഉപേക്ഷിച്ചു. കുറച്ചുനാള്‍ കൂടി ഇങ്ങനെ കുഞ്ഞായിട്ടിരിക്കണം എന്നുണ്ട്.”

”ഹീറോയിന്‍ ആകണം എന്ന നിര്‍ബന്ധമൊന്നുമില്ല. എക്‌സ്പിരിമെന്റല്‍ കഥാപാത്രങ്ങള്‍ അവതരിപ്പിക്കണം എന്നുണ്ട്. പിന്നെ പ്രിയന്‍ അങ്കിള്‍ പറഞ്ഞിട്ടുണ്ട്, എന്നെ ആദ്യമായി നായികയായി കാസ്റ്റ് ചെയ്യുന്നത് അങ്കിള്‍ ആയിരിക്കുമെന്ന്” എന്നാണ് മീനാക്ഷി പറയുന്നത്.

അതേസമയം, മധുര നൊമ്പരം എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് മീനാക്ഷി അഭിനയത്തിലേക്ക് എത്തുന്നത്. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലും എത്തി. നിരവധി ടെലിഫിലിമുകളിലും നടി അഭിനയിച്ചിട്ടുണ്ട്. നിലവില്‍ മ്യൂസിക് ഷോയുടെ അവതാരകയായി ടെലിവിഷനില്‍ സജീവമാണ് മീനാക്ഷി.

മണര്‍കാട് സെന്റ് മേരീസ് കോളജില്‍ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയാണ് മീനാക്ഷി. അച്ഛന്‍ അനൂപ് പഠിച്ച അതേ കോളേജില്‍ അഡ്മിഷന്‍ എടുക്കാന്‍ പോയ മീനാക്ഷിയുടെ ചിത്രവും കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘മണര്‍കാട് കോളജ് ഞാന്‍ ഇങ്ങെടുക്കുവാ’ എന്നായിരുന്നു മീനാക്ഷി കുറിച്ചത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ