ട്രോളുകൾ എനിക്ക് വിഷയമല്ല, പെർഫ്യൂമിന് കൊടുത്ത ഷർട്ട് ഇപ്പോഴുമുണ്ട്; ദേഹത്ത് അടിക്കാറില്ല മണത്ത് നോക്കുക മാത്രമാണ് ചെയ്യാറുള്ളത് ; രേണു സുധി

കൊല്ലം സുധിയുടെ ഭാര്യ രേണുവിന് അവതാരക ലക്ഷ്മി നക്ഷത്ര കൊല്ലം സുധിയുടെ അവസാന നിമിഷത്തെ വസ്ത്രങ്ങളിലെ മണം പെർഫ്യൂമാക്കി നൽകിയത് ഏറെ ചർച്ചയായിരുന്നു. അപകട സമയത്ത് സുധി ധരിച്ച വസ്ത്രത്തിലെ മണമായിരുന്നു രേണുവിന്റെ ആഗ്രഹപ്രകാരം ലക്ഷ്മി നക്ഷ്ത്ര പെർഫ്യൂമാക്കി മാറ്റിയത്.

രേണുവിനെ വിമർശിച്ചു കൊണ്ടെത്തുന്ന കമന്റുകളിൽ ഈ പെർഫ്യൂമിനെ കുറിച്ചുള്ള ട്രോളുകളും എത്താറുണ്ട്. ഈ പെർഫ്യൂം ദേഹത്ത് അടിക്കാറില്ലെന്നും മണത്ത് നോക്കുക മാത്രമാണ് ചെയ്യാറുള്ളതെന്നും രേണു പറഞ്ഞിരുന്നു. ഇപ്പോഴിതാ അന്ന് ധരിച്ച വസ്ത്രം ഇന്നും അത് പോലെ സൂക്ഷിച്ചിട്ടുണ്ടെന്ന് പറയുകയാണ് രേണു. മെയിൻസ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

പെർഫ്യൂമിന് കൊടുത്ത ഷർട്ട് ഇപ്പോഴുമുണ്ട്. കളഞ്ഞിട്ടില്ല. സുധി ചേട്ടൻ മടക്കിയ മടക്ക് പോലും അങ്ങനെ തന്നെയുണ്ട്. ഏട്ടൻ മടക്കുന്ന രീതിയുണ്ട്. പാന്റിന്റെ അടിയിലും ഒരു മടക്കുണ്ട്. അതും അത് പോലെ വെച്ചിട്ടുണ്ട്. ഞാൻ അവസാനമായി കണ്ടപ്പോൾ ഇട്ട ഡ്രസ് അതാണ്. ഫ്ലവേഴ്സ് ആണ് ഡ്രസ് ഏൽപ്പിച്ചത്. ബാ​ഗുമുണ്ടായിരുന്നു. ബാ​ഗിനകത്ത് മുഴുവൻ ചോരയായിരുന്നു. ഇപ്പോഴും ആ ചോരക്കറ കളഞ്ഞിട്ടില്ല.

ട്രോളുകൾ എനിക്ക് വിഷയമല്ല. അത് കണ്ട് ചിരിക്കാറുണ്ട്. എന്നാൽ ഇപ്പോൾ സുധി ചേട്ടന്റെ മണം ഇഷ്ടമല്ലെന്ന് പറഞ്ഞ് കുറേ വ്ലോ​ഗർമാർ കുറ്റപ്പെടുത്തി. ഈ പറയുന്ന ഏതെങ്കിലും ഒരുത്തൻ വന്നാൽ പെർഫ്യൂം മണപ്പിച്ച് കാണിക്കാം. സു​ഗന്ധമാണോ അല്ലയോ എന്ന് നീയൊക്കെ തന്നെ പറ. സ്ക്രീനിന്റെ പുറകെയിരുന്ന് നീയൊക്കെ എന്നെ കൊണ്ട് പറയുന്നുണ്ടല്ലോ. നീയൊക്കെ നേരിട്ട് വാ. സുധീ ലയത്തിൽ ആർക്കും സ്വാ​ഗതം.

ഞാൻ ജീവനോടെയുള്ള കാലത്തോളം ഇത് ഇവിടെ തന്നെയുണ്ടാകും. എന്റെ മരണ ശേഷം എന്താകുമെന്ന് എനിക്കറിയില്ല. ആര് വന്നാലും പെർഫ്യൂം ഞാൻ കാണിച്ച് തരാം. പക്ഷെ ആരുടെയും കയ്യിൽ തരുന്നതിനോട് താൽപര്യമില്ല. എന്റെ കയ്യിൽ തന്നെ ഇരിക്കേണ്ടതാണ്. എന്റെ ഭർത്താവിന്റെ ഓർമയാണ്. അത് കൊണ്ടാണ് ഞാൻ ആരുടയെയും കയ്യിൽ പോലും കൊടുക്കാത്തതെന്നുമാണ് രേണു സുധി പറഞ്ഞത്.

Latest Stories

"ലോർഡ്‌സിൽ ഇന്ത്യൻ താരത്തെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ, ആരാധകർ തിരിച്ചറിയാൻ തുടങ്ങിയതോടെ സ്ഥിതിഗതികൾ വഷളായി"; ഇടപെട്ട് കാർത്തിക്

''ഈ പരമ്പരയിലല്ലെങ്കിൽ, അടുത്ത പരമ്പരയിൽ തിരിച്ചുവരണം''; ഇന്ത്യൻ ടെസ്റ്റ് ടീമിൽ കോഹ്‌ലിക്ക് വീണ്ടും അവസരം!

'മൂന്ന് ദിവസം തടവും 2000 രൂപ പിഴയും'; പണ്ട് മാപ്പ് നല്‍കിയെങ്കിലും ഇക്കുറി പണി കിട്ടി; സോഷ്യല്‍ മീഡിയയിലൂടെ കോടതിയെ അധിക്ഷേപിച്ച യുവാവിനെതിരെ ഹൈക്കോടതി നടപടി

കാലിക്കറ്റ് സർവകലാശാല സിലബസിൽ വേടന്റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ ഉൾപ്പെടുത്തേണ്ടതില്ല; റിപ്പോർട്ട് സമർപ്പിച്ച് വിദഗ്‌ധസമിതി

490 കി.മീ റേഞ്ച്, രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് എംപിവിയുമായി കിയ !

സംസ്ഥാനത്ത് വീണ്ടും നിപ; പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും രോഗം സ്ഥിരീകരിച്ചു

IND vs ENG: “അഞ്ചാം ദിവസം കോഹ്‌ലിയുടെ സാന്നിധ്യം ഞാൻ മിസ് ചെയ്തു”: ലോർഡ്‌സിലെ ഇന്ത്യയുടെ തോൽവിയിൽ ഓസ്‌ട്രേലിയൻ വനിതാ ടീം ക്യാപ്റ്റൻ

'മനുഷ്യരുടെ ചലനങ്ങളും അവയവങ്ങളും ക്യാമറയിൽ പകർത്തി കഴുകന്മാർക്ക് ഇട്ട് കൊടുക്കുന്ന മാധ്യമ സിങ്കങ്ങൾ', യൂട്യൂബര്‍മാര്‍ക്ക് പണി കൊടുത്ത് സാബുമോൻ

128 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക്സിൽ ചരിത്രപരമായ തിരിച്ചുവരവ് നടത്താൻ ക്രിക്കറ്റ്; മത്സരങ്ങളുടെ തിയതികളും, വേദിയും പ്രഖ്യാപിച്ചു

ഇന്ത്യക്ക് നാറ്റോയുടെ തിട്ടൂരം, റഷ്യയുമായി വ്യാപാരം തുടര്‍ന്നാല്‍ വിലക്കും; പുടിനെ വിളിച്ച് റഷ്യ- യുക്രെയ്ന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇറങ്ങാന്‍ നിര്‍ബന്ധിക്കണമെന്നും നിര്‍ദേശം