'ടൊവിനോ ഒരു കാര്യം തീരുമാനിച്ചാല്‍ അത് നേടുന്നത് വരെ സമാധാനം തരില്ല'; മകനെ കുറിച്ച് മനസ്സ് തുറന്ന് അച്ഛൻ

യാതൊരു സിനിമാ പാരമ്പര്യം ഇല്ലാതെ മലയാള സിനിമ രം​ഗത്ത് തന്റെതായ ഇടം നേടിയെടുത്ത നടനാണ് ടൊവിനോ തോമസ്. അഭിനയ ജീവിതത്തിൽ പത്ത് വർഷം പിന്നീട്ട ടൊവിനോയെക്കുറിച്ച് അച്ഛൻ തോമസ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ബിഹെെൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് മകനെക്കുറിച്ചുള്ള കാര്യങ്ങൾ അച്ഛൻ തുറന്ന് പറ‍ഞ്ഞത്.

സിനിമ എന്ന് പറയുമ്പോള്‍ ഒരു ഉത്കണ്ഠ ഉണ്ടായിരുന്നു. ഒരു നിലയില്ലാ കയമാണല്ലോ. മക്കളെല്ലാം സെറ്റിലായി നമ്മള്‍ ഹാപ്പി ആയി ഇരിക്കുന്ന സമയമായിരുന്നു. ടിങ്സ്റ്റണും ടൊവിനോയ്ക്കും അത്യാവശ്യം നല്ല കമ്പനിയില്‍ ജോലി കിട്ടി. ഞാനും ഭാര്യയും സന്തോഷത്തിലിരിക്കുന്ന സമയത്താണ് ടൊവിനോയ്ക്ക് സിനിമയിലേയ്ക്ക് പോകണമെന്ന് പറയുന്നത്. പക്ഷേ താനത് എതിർത്തിരുന്നു.

ടൊവിനോ പണ്ടുമുതലേ ഒരു കാര്യം തീരുമാനിച്ചാല്‍ പിന്നെ അത് നേടുന്നത് വരെ ബാക്കിയുള്ളവർക്ക് സമാധാനം കൊടുക്കാറില്ല. പെട്ടന്ന് ഒരു ദിവസം വീട്ടിലേക്ക് വിളിച്ചിട്ട് തന്റെ ഒരു കൂട്ടുകാരന്‍ ജോലി രാജി വെക്കണമെന്ന് പറഞ്ഞിട്ട് വീട്ടില്‍ സമ്മതിച്ചില്ല, അതുകൊണ്ട് അവന്‍ കെട്ടിടത്തിന്റെ മോളില്‍ നിന്ന് ചാടി ചത്തുവെന്ന് ടൊവിനോ പറഞ്ഞു. അത് കേട്ടപ്പോള്‍ തങ്ങൾക്ക് കുറച്ച് പേടിതോന്നിയെന്നും ജോലി റിസെെൻ ചെയ്ത് തിരിച്ച് പോരാൻ പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

പക്ഷേ സിനിമയിലേയ്ക്ക് പോകുന്നതിന് മുൻപ് താൻ അവനോട് ഇത്ര മാത്രമേ പറ‍ഞ്ഞുള്ളു. ഒരു വര്‍ഷത്തിനുള്ളില്‍ നീ സിനിമയില്‍ എന്തെങ്കിലും ആവണം, അല്ലെങ്കില്‍ വീണ്ടും ജോലിക്കു കയറണമെന്ന് പറഞ്ഞു. അതവന്‍ സമ്മതിച്ചു. അങ്ങനെ സിനിമയില്‍ അഭിനയിക്കാന്‍ പോയി. ഇന്ന് മലയാള സിനിമയില്‍ അറിയാവുന്ന ഒരു നടനായി ടൊവിനോ മാറി എന്നുള്ളതില്‍ സന്തോഷമുണ്ടെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Latest Stories

തീമഴ പെയ്യുന്ന കാലം: കാലാവസ്ഥാ വ്യതിയാനവും നിർബന്ധിത കുടിയേറ്റവും – ഇന്ത്യയ്ക്ക് അടിയന്തരമായി ഒരു Heat Resilience Protocol വേണ്ടത് എന്തുകൊണ്ട്?

വെള്ളാപ്പള്ളി നടേശനൊപ്പമുള്ള പരിപാടി ഒഴിവാക്കി മന്ത്രിമാര്‍; അസൗകര്യം അറിയിച്ച് രമേശ് ചെന്നിത്തലയും എം ലിജുവും; പരിപാടി ഒഴിവാക്കി സംഘാടകരും

ബി. അശോകും എന്‍. പ്രശാന്തും തിരികെ സര്‍വീസിലേക്ക്; സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

അപകീര്‍ത്തി കേസില്‍ ട്രൂ വിഷന്‍ ന്യൂസ് എഡിറ്ററുടെ ഫോട്ടോ വെച്ച് വാര്‍ത്ത നല്‍കിയ മനോരമയുടെ സമീപനം അപക്വമെന്ന് കോം ഇന്ത്യ

സിജെപി പ്രതിഷേധത്തിനിടെ സിപിഐ നേതാവ് ആനി രാജയ്ക്ക് നേരെ കൈയേറ്റം; മൂന്ന് പേരെ പൊലീസ് പിടികൂടി

'പാറ്റകള്‍' കയ്യേറിയ തലസ്ഥാനം; ഡല്‍ഹി നിരത്തുകളില്‍ പ്രതിഷേധമുയര്‍ത്തി ക്രോക്രോച് ജനതാ പാര്‍ട്ടി; ബിജെപിയുടെ വിദ്യാഭ്യാസമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യം

ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി; പഠിക്കാൻ നാലംഗ സമിതിയെ നിയോഗിച്ചു

ശുഹൈബ് വധക്കേസ്: വിചാരണ കോടതി മാറ്റണമെന്ന പ്രതിഭാഗത്തിൻ്റെ ഹർജി തള്ളി

കൃത്രിമ ബുദ്ധിയും പ്രകൃതിയുടെ ഭാവിയും; ഈ പരിസ്ഥിതി ദിനത്തില്‍ ചിന്തിക്കേണ്ടി വന്ന ഒരു പുതിയ പ്രതിസന്ധി

'ധവളപത്രം തയ്യാറാക്കിയത് നവലിബറൽ കോർപറേറ്റ് സാമ്പത്തിക യുക്തിക്കനുസരിച്ച്, കേന്ദ്രവും കേരളവും ഭരിക്കുന്നത് വ്യത്യസ്ത പാർട്ടികളാണെങ്കിലും പിന്തുടരുന്നത് ഒരേ നയം'; മുഹമ്മദ് റിയാസ്