രാമനാഥനു ഇതും വശമുണ്ടോ ? നിഞ്ച യോദ്ധാവായി ടോവിനോയുടെ തകർപ്പൻ പരിശീലനം; വീഡിയോ വൈറൽ !

നടൻ ടോവിനോയുടെ നിഞ്ച ട്രെയിനിങ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നിഞ്ച യോദ്ധാവായി വാളുമായി പരിശീലനം നടത്തുന്ന വീഡിയോ ടോവിനോ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

ജിം എന്ന് തോന്നിപ്പിക്കുന്ന ഒരു ഹാളിൽ നിന്നാണ് ടോവിനോ പരിശീലനം നടത്തുന്നത് എന്ന് വീഡിയോയിലൂടെ മനസിലാക്കാം. ‘നിഞ്ച ട്രെയ്നിങ്: ബനാന പീൽസ് എന്നെന്നേക്കും ഒഴിവാക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

എന്നാൽ ഈ പരിശീലനം ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയാണോ എന്നതാണ് കമന്റ് ബോക്സിലെ പലരുടെയും സംശയം. എന്തോ വരാനിരിക്കുന്നു, ഏതോ ഒരു തീപ്പൊരി ഐറ്റം ലോഡിങ് ആണ്, രാമനാഥനു ഇതും വശമുണ്ടോ എന്നൊക്കെയുള്ള രസകരമായ കമന്റ്സ് ആണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.


അതേസമയം ടൊവിനോ തോമസിനെ നായകനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രം ഫെബ്രുവരി 9 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്.

ജിനു വി എബ്രഹാം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. തീയേറ്റര്‍ ഓഫ് ഡ്രീംസും സരിഗമയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രോജക്റ്റുകളിലൊന്നാണ്.

സിദ്ദിഖ്, ഹരിശ്രീ അശോകന്‍, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍, ഇന്ദ്രന്‍സ്, സിദ്ദിഖ്, ഷമ്മി തിലകന്‍, കോട്ടയം നസീര്‍, മധുപാല്‍, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശന്‍, സാദിഖ്, ബാബുരാജ്, അര്‍ത്ഥന ബിനു, രമ്യ സുവി, ശരണ്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എഴുപതോളം മികച്ച താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ പുതുമുഖ നായികമാരും അഭിനയിക്കുന്നുണ്ട്. പതിവ് ഇന്‍വെസ്റ്റിഗേഷന്‍ ഫോര്‍മുലയില്‍ നിന്ന് മാറി, അന്വേഷകരുടെ കഥയാണ് സിനിമ സംസാരിക്കുന്നത്.

Latest Stories

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!