ഇൻഡസ്ട്രി ഹിറ്റ് ആയതുകൊണ്ടല്ല മാർട്ടിൻ സ്കോർസെസെ ആ മലയാള ചിത്രത്തെ കുറിച്ച് പോസ്റ്റ് ഇട്ടത്: ടൊവിനോ തോമസ്

തിയേറ്റർ കളക്ഷൻ നേടി വിജയിക്കുക എന്നതല്ല ഒരു സിനിമയുടെ മൂല്യം നിർണ്ണയിക്കുന്നത് എന്ന് ടൊവിനോ തോമസ്. മാർട്ടിൻ സ്കോർസെസെ എന്ന വിഖ്യാത സംവിധായകൻ ജി. അരവിന്ദൻ സംവിധാനം ചെയ്ത ‘കുമ്മാട്ടി’ എന്ന മലയാള ചിത്രത്തെ കുറിച്ച് പോസ്റ്റ് ചെയ്തത് അത് ഇൻഡസ്ട്രി ഹിറ്റ് ആയതുകൊണ്ടല്ല എന്നും ടൊവിനോ പറയുന്നു.

കുമ്മാട്ടിയുടെ റീമാസ്റ്റേർഡ് വേർഷൻ റിലീസ് ചെയ്തത് മാർട്ടിൻ സ്കോർസെസെ ആയിരുന്നു. ഇത്തരമൊരു കാര്യത്തെ കുറച്ചുകൂടെ വിശാലമായ രീതിയിലാണ് താൻ കാണുന്നതെന്നും ടൊവിനോ പറയുന്നു.

“സിനിമയുടെ റെലവൻസിനെ കുറിച്ച് സംസാരിക്കുമ്പോൾ ഒരു ഉദാഹരണം പറയാം. ഇവിടെ ഏറ്റവും കൂടുതൽ ഹിറ്റായ, തിയേറ്ററിൽ ഓടി കളക്ഷൻ നേടിയ സിനിമയൊന്നുമല്ല അരവിന്ദൻ എന്ന ഗ്രേറ്റ് സംവിധായകൻ ചെയ്‌ത കുമ്മാട്ടി എന്ന സിനിമ.

ആ വർഷം ഇറങ്ങി വലിയ വിജയമായ, തിയേറ്ററിൽ നിറഞ്ഞോടിയ സിനിമകളെ കുറിച്ചൊന്നുമല്ല മാർട്ടിൻ സ്കോർസെസെ ഈ കഴിഞ്ഞ വർഷം ഒരു പോസ്റ്റ് ഇട്ടിട്ടുള്ളത്. അദ്ദേഹം പോസ്റ്റ് ഇട്ടത് അരവിന്ദൻ്റെ കുമ്മാട്ടി എന്ന ചിത്രത്തെ കുറിച്ചാണ്.

ആ സിനിമയുടെ റീമാസ്റ്റേർഡ് വേർഷൻ അവതരിപ്പിക്കുന്നത് അദ്ദേഹം തൻ്റെ പോസ്റ്റിലൂടെയാണ്. അദ്ദേഹം ലോകം കണ്ട ഏറ്റവും മികച്ച സംവിധാകരിൽ ഒരാളാണ്.കുമ്മാട്ടിയുടെ കൂടെ ഇറങ്ങിയ കുറേ സിനിമകൾ ഉണ്ടല്ലോ, തിയേറ്ററിൽ വലിയ വിജയമായ ചിത്രങ്ങൾ ഉണ്ടല്ലോ. അപ്പോൾ തിയേറ്ററിൽ ഓടുന്നതല്ല ഒരു സിനിമയുടെ നിലവാരത്തിൻ്റെ മാനദണ്ഡം.

കുമ്മാട്ടി തിയേറ്ററിൽ ഇൻഡസ്ട്രിയൽ ഹിറ്റ് ആയത് കൊണ്ടല്ല അദ്ദേഹം ആ സിനിമയെക്കുറിച്ച് പോസ്റ്റ് ഇട്ടത്. അതിനെ ഞാൻ കുറച്ചൂടെ വിശാലമായാണ് കാണുന്നത്.” എന്നാണ് കാൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ടൊവിനോ തോമസ് പറഞ്ഞത്.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം