ചത്തിട്ടില്ല.., ഫൈറ്റ് പ്രാക്ടീസിനിടെ സെറ്റിലെത്തി ഡയറക്ടര്‍, മലര്‍ത്തിയടിച്ച് ടൊവിനോ; വീഡിയോ വൈറല്‍

പുതിയ ചിത്രം ‘ഐഡന്റിറ്റി’യുടെ സെറ്റില്‍ നിന്നുള്ള വീഡിയോ പങ്കുവച്ച് ടൊവിനോ തോമസ്. ആക്ഷന്‍ സീനിന് മുമ്പുള്ള സംഘട്ടന രംഗത്തിന്റെ പരിശീലന വീഡിയോയാണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്. പരിശീലനം കാണാനെത്തിയ സംവിധായകന്‍ അഖില്‍ പോളിനെ ടൊവിനോ മലര്‍ത്തിയടിക്കുന്നതാണ് വീഡിയോയിലുള്ളത്.

”ഫൈറ്റ് പ്രാക്ടീസ് അപ്‌ഡേറ്റ്‌സ് അറിയാന്‍ വന്ന ലെ ഡയറക്ടര്‍. ഡയറക്ടര്‍ സുഖമായിരിക്കുന്നു. ഷൂട്ട് തുടങ്ങുമ്പോ റീടേക്ക് എടുത്ത് എന്റെ പത വരും എന്ന് തോന്നുന്നു” എന്നാണ് വീഡിയോക്കൊപ്പം താരം കുറിച്ചിരിക്കുന്നത്. രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. സംഘട്ടന സംവിധായകന്‍ യാനിക് ബെന്നിനേയും വീഡിയോയില്‍ കാണാം.

‘ഫോറന്‍സിക്’ എന്ന ചിത്രത്തിനു ശേഷം ടൊവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍ – അനസ് ഖാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഐഡന്റിറ്റി. നൂറിലധികം ദിവസങ്ങള്‍ ചിത്രീകരണം പദ്ധതിയിടുന്ന ഐഡന്റിറ്റിയില്‍ മുപ്പതോളം ദിവസങ്ങള്‍ ആക്ഷന്‍ രംഗങ്ങള്‍ക്കായി മാത്രം നീക്കിവച്ചിട്ടുണ്ട്.

തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 50 കോടിയില്‍ അധികം ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നാല് ഭാഷകളിലായാണ് പുറത്തിറങ്ങുക. രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആരൊക്കെയാണ് എന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ