തൃഷയുടെ ഇപ്പോഴത്തെ അവസ്ഥ എനിക്ക് മനസിലാകും, അനുഭവിച്ചവര്‍ക്കേ ആ വേദന അറിയൂ: ടൊവിനോ

ടൊവിനോ തോമസും തൃഷയും ഒന്നിച്ചെത്തിയ ‘ഐഡന്റിറ്റി’ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. എന്നാല്‍ സിനിമയുടെ പ്രൊമോഷന് ടൊവിനോയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം തൃഷ മാത്രം പങ്കെടുത്തിരുന്നില്ല. അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ടൊവിനോ ഇപ്പോള്‍. വളര്‍ത്തുനായ ആയ സോറോ മരിച്ചതിനാലാണ് തൃഷ വിട്ടുനിന്നത് എന്നാണ് ടൊവിനോ പറയുന്നത്.

പ്രൊമോഷന്‍ പരിപാടി പ്ലാന്‍ ചെയ്യുന്ന സമയത്ത് തൃഷയ്ക്ക് ഒരു സ്വകാര്യ നഷ്ടം സംഭവിച്ചു. അവര്‍ വളരെ സ്നേഹത്തോടെ എടുത്തു വളര്‍ത്തിയ വര്‍ഷങ്ങളായി കൂടെയുള്ള വളര്‍ത്തുനായ മരണപ്പെട്ടു. ആ വിഷമത്തില്‍ താന്‍ സിനിമകളുമായി ബന്ധപ്പെട്ട പരിപാടികളില്‍ നിന്നെല്ലാം ചെറിയ ഇടവേള എടുക്കുകയാണെന്ന് തൃഷ ഔദ്യോഗികമായി അറിയിച്ചിട്ടുള്ള കാര്യമാണ്.

ഒരു പെറ്റ് ലൗവര്‍ എന്ന നിലയില്‍ എനിക്ക് അത് തീര്‍ച്ചയായും മനസിലാക്കാനാകും. അങ്ങനെ ഒരു വേദന അത് അനുഭവിച്ചവര്‍ക്ക് മാത്രമേ അറിയൂ. വര്‍ഷങ്ങളോളം സ്നേഹിച്ച വളര്‍ത്തുനായ ഇല്ലാതാവുമ്പോഴുള്ള വിഷമം വലുതാണ്. അത് മനസിലാക്കാതെ ഈ സിനിമയുടെ പ്രൊമോഷന് വന്നേ പറ്റൂ എന്ന് നിര്‍ബന്ധിക്കാന്‍ എനിക്ക് പറ്റില്ല എന്നാണ് ടൊവിനോ പറയുന്നത്.

അതേസമയം, ഡിസംബര്‍ 25ന് ക്രിസ്മസ് ദിനത്തിലായിരുന്നു തൃഷയുടെ വളര്‍ത്തുനായ സോറോ മരിച്ചത്. തൃഷയുടെ കുടുംബത്തിനൊപ്പം 12 വര്‍ഷത്തോളം കൂടെയുണ്ടായിരുന്ന വളര്‍ത്തുനായയാണ് സോറോ. നികത്താനാകാത്ത ഈ നഷ്ടത്തിന്റെ പേരില്‍ ഇനി അഭിനയത്തിലേക്ക് പോലും കുറച്ചു കാലത്തേക്ക് ഉണ്ടാവില്ല എന്നയിരുന്നു തൃഷ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

”എന്റെ മകന്‍ സോറോ ഈ ക്രിസ്മസ് പുലരിയില്‍ വിടപറഞ്ഞു. എന്നെ അടുത്തറിയാവുന്നവര്‍ക്ക് അറിയാം, ഇനി എന്റെ ജീവിതം അര്‍ഥശൂന്യമായിരിക്കുന്നു എന്ന്. ഞാനും എന്റെ കുടുംബവും ഈ ആഘാതത്തില്‍ നിന്നും മുക്തരായിട്ടില്ല. കുറച്ചു കാലത്തേക്ക് ജോലിയില്‍ നിന്നും ഇടവേള എടുക്കുന്നു” എന്നായിരുന്നു തൃഷയുടെ വാക്കുകള്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ