'വളരെ രസകരമായ പ്ലോട്ടും മികച്ച പ്രകടനവും'; പൃഥ്വിരാജിന്റെ കോള്‍ഡ് കേസിനെ കുറിച്ച് ടൊവിനോ

പൃഥ്വിരാജ് ചിത്രം “കോള്‍ഡ് കേസി”ന് ആശംസകളുമായി നടന്‍ ടൊവിനോ തോമസ്. ഇന്നാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. വളരെ രസകരമായ പ്ലോട്ടും മികച്ച പ്രകടനവും, കോള്‍ഡ് കേസ് ടീമിന് ആശംസകള്‍ എന്നാണ് ടൊവിനോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ദുരൂഹമായ ഒരു കൊലപാതകം, സമര്‍ഥനായ ഒരു പോലീസ് ഉദ്യോഗസ്ഥന്‍, അതീന്ദ്രിയ ശക്തികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തല്‍പ്പരയായ ഒരു മാധ്യമപ്രവര്‍ത്തക, ഇവരിലൂടെ വികസിക്കുന്ന സങ്കീര്‍ണമായ കഥാഗതിയാണ് ചിത്രത്തിന്റേത്. ഛായാഗ്രാഹകന്‍ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന കോള്‍ഡ് കേസ്, ആന്റോ ജോസഫും പ്ലാന്‍ ജെ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

പൃഥ്വിരാജിന്റെ ആദ്യ ഡയറക്ട് ഒ.ടി.ടി ചിത്രം കൂടിയാണിത്. സങ്കീര്‍ണമായ ഒരു കൊലപാതകം കേന്ദ്രീകരിച്ച് നടക്കുന്ന കഥയാണ് കോള്‍ഡ് കേസ്. കൊലപാതക കേസ് അന്വേഷിക്കാനെത്തുന്ന തിരുവനന്തപുരത്തെ സമര്‍ഥനായ പോലീസ് ഉദ്യോഗസ്ഥന്‍ എസിപി സത്യജിത് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

കൊലപാതകത്തിനു പിന്നിലെ നിഗൂഢതകള്‍ ഒന്നൊന്നായി സത്യജിത്ത് ചുരുളഴിക്കുമ്പോള്‍ അപ്രതീക്ഷിതമായി മറ്റൊരിടത്ത് അമാനുഷിക ശക്തികളുടെ സാന്നിധ്യം അനുഭവപ്പെടുന്നു. സമാന്തരമായ അന്വേഷണ വഴികളിലൂടെ നീങ്ങുന്ന എസിപി സത്യജിത്തും അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക മേധാ പത്മജയും (അദിതി ബാലന്‍) അവിശ്വസനീയമായ ചില രഹസ്യങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ