കാരവാനില്‍ ഇരുന്ന് കരഞ്ഞിട്ടുണ്ട്, ടാങ്ക് പൊട്ടി വെള്ളം ലീക്ക് ആയപ്പോള്‍ ഇനിയെന്ത് ചെയ്യും എന്നറിയാത്ത അവസ്ഥ വരെ ഉണ്ടായിരുന്നു: ടൊവിനോ

‘2018’ സിനിമയ്ക്ക് കിട്ടുന്ന പൊസിറ്റീവ് റെസ്‌പോണ്‍സ് കാണുമ്പോള്‍ സന്തോഷമുണ്ടെന്ന് നടന്‍ ടൊവിനോ തോമസ്. പലതവണ മുടങ്ങി പോകുമായിരുന്ന ഒരു സിനിമയാണിത്. ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എല്ലാം തരണം ചെയ്താണ് സിനിമ പൂര്‍ത്തിയാക്കിയത് എന്നാണ് ടൊവിനോ പറയുന്നത്.

2018 സിനിമയുടെ സെലിബ്രിറ്റി ഷോയ്ക്ക് ശേഷമാണ് ടൊവിനോ സംസാരിച്ചത്. പലതവണ മുടങ്ങി പോകുമായിരുന്ന ഒരു സിനിമയാണിത്. ഇപ്പോള്‍ ഈ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും ജൂഡ് ഏട്ടന് കൊടുക്കുകയാണ്. കാരണം പുള്ളി ഈ സിനിമ ചെയ്തത് എങ്ങനെയാണെന്ന് അറിയാം. അതിന്റെ റിസല്‍ട്ട് ആണിത്.

ഇതിന്റെ സ്‌ക്രിപ്റ്റ് വായിച്ച് ഞാന്‍ കാരവനില്‍ ഇരുന്ന് കരഞ്ഞിട്ടുണ്ട്. അത് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ഇത്തരത്തില്‍ സെറ്റിട്ട് ഒരു സിനിമ ആദ്യമായി ചെയ്യുന്നത് കൊണ്ട് ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായിരുന്നു. ടാങ്ക് പൊട്ടി വെള്ളം ലീക്ക് ആയി, ഇനി എന്ന് ഷൂട്ട് ചെയ്യാന്‍ പറ്റും എന്നറിയാത്ത അവസ്ഥ.

എല്ലാവര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ അങ്ങനെ പ്രതിസന്ധികള്‍. എല്ലാം കഴിഞ്ഞിട്ട് ഈ സിനിമ ഇങ്ങനെ കാണുമ്പോള്‍ സന്തോഷം കൊണ്ട് മനസ് നിറഞ്ഞിരിക്കുകയാണ്. എല്ലാവരും തരുന്ന ഈ സ്‌നേഹത്തിനും സ്വീകരണത്തിനും ഞങ്ങളുടെ എല്ലാവരുടെയും ഭാഗത്ത് നിന്നും നന്ദി പറയുകയാണ്.

സിനിമയ്ക്ക് ഇത്തരമൊരു റെസ്‌പോണ്‍സ് കിട്ടുമ്പോള്‍ വലിയ സന്തോഷമുണ്ട്. 100 ശതമാനം പോസിറ്റീവ് റിപ്പോര്‍ട്ട്, ഈ സോഷ്യല്‍ മീഡിയയുടെ കാലത്ത് ഞാന്‍ ഒരു സിനിമയിലും കണ്ടിട്ടില്ല. ഒരുപക്ഷേ ഇത് ഓരോ മലയാളിയുടെയും സിനിമ ആയതു കൊണ്ടായിരിക്കും ഇത്രയും സ്വീകരണം ലഭിക്കുന്നത് എന്നാണ് ടൊവിനോ പറയുന്നത്.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും