എന്നെ സൂപ്പര്‍ സ്റ്റാര്‍ എന്നു വിളിച്ചാല്‍ അത് പാകമില്ലാത്ത ട്രൗസര്‍ ധരിച്ച പോലാകും: ടൊവീനോ

യുവനടന്‍ ടൊവീനോ തോമസിന് പുതിയ ചിത്രങ്ങളുടെ ചാകരയാണ്. അടുത്തടുത്ത് അഞ്ച് ചിത്രങ്ങളാണ് ടൊവീനോയുടേതായി പുറത്തിറങ്ങിയത്. ലൂക്കയാണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ടൊവീനോ ചിത്രം. നിരവധി ചിത്രങ്ങളുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. മൊത്തത്തില്‍ തിരക്കില്‍ നിന്ന് തിരക്കിലേക്ക് നീങ്ങുകയാണ് ടൊവീനോ. ഇങ്ങനെ വിജയ ചിത്രങ്ങളുമായി യുവതാര നിരയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിലേക്ക് എത്താന്‍ താനിയും വളരാനുണ്ടെന്നാണ് ടൊവിനോ പറയുന്നത്.

“ഇന്നത്തെ സൂപ്പര്‍ സ്റ്റാറുകള്‍ എന്നു വിളിക്കുന്ന നമ്മുടെ സീനിയര്‍ നടന്മാര്‍, ഞാന്‍ ചെയ്ത അഞ്ചാറ് സിനിമകള്‍ ചെയ്തിട്ടല്ല അവര്‍ ആ പേരിന് അര്‍ഹരായത്. ദശാബ്ദങ്ങളായി അവര്‍ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയും ഇപ്പോഴും നമ്മെ രസിപ്പിച്ചു കൊണ്ടും ഇരിക്കുകയാണ്. അവര്‍ക്ക് അതിനുളള അര്‍ഹത ഉണ്ട്. എനിക്ക് ആ അര്‍ഹത വരുന്ന സമയത്ത് വിളിച്ചാല്‍ ഞാന്‍ ഒന്നും പറയില്ല. ഇപ്പോള്‍ ആ വിളിക്ക് എനിക്ക് അര്‍ഹതയില്ല, ആ വിശേഷണം ദഹിക്കുന്നില്ല. പാകമാകാത്ത ട്രൗസര്‍ ഇട്ടതു പോലിരിക്കും അത്. നല്ല നടന്‍ എന്ന വിളി കേള്‍ക്കാനാണ് എനിക്ക് ഇഷ്ടം. അതിനാണ് ഞാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്.” “ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ് ടു എന്ന സിനിമയുടെ ഗള്‍ഫ് റിലീസിന് മുന്നോടിയായി ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ ടൊവിനോ പറഞ്ഞു.

അമ്മയുടെ ഭാരവാഹിത്വത്തില്‍ കൂടുതല്‍ വനിതകള്‍ വരണം എന്ന അഭിപ്രായക്കാരനാണ് താനെന്നും ടൊവീനോ പറഞ്ഞു. കുടുംബത്തില്‍ അച്ഛനും അമ്മക്കും ഒരു പോലെ പ്രാധാന്യം വേണം. പക്ഷെ, അതിന്റെ പേരില്‍ ചേരി തിരിഞ്ഞു തര്‍ക്കിക്കുന്നതിനോട് യോജിപ്പില്ലെന്നും ടൊവീനോ പറഞ്ഞു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍