മോഷൻ പോസ്റ്റർ ഹിറ്റായതോടെ വിവാദം, കോടതിയെ വരെ തെറ്റിദ്ധരിപ്പിച്ചു: ടോമിച്ചന്‍ മുളകുപാടം

വിവാദങ്ങളില്‍ നിറയുകയാണ് “കടുവാക്കുന്നേല്‍ കുറുവാച്ചന്‍”. സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിലെ കഥാപാത്രമായാണ് കടുവാക്കുന്നേല്‍ കുറുവാച്ചന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടത്. പിന്നാലെ “കടുവ” സിനിമയുടെ കഥയും കഥാപാത്രവും പകര്‍ത്തി എന്ന് ആരോപിച്ച് തിരക്കഥാകൃത്ത് ജിനു എബ്രഹാം രംഗത്തെത്തി. ഇതോടെ സുരേഷ് ഗോപി ചിത്രത്തിന് കോടതി വിലക്കേര്‍പ്പെടുത്തി.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഷൂട്ടിംഗ് ആരംഭിച്ചതാണ് ഈ ചിത്രം, സിനിമ പ്രഖ്യാപിച്ചപ്പോഴും ഷൂട്ട് തുടങ്ങിയപ്പോഴും ഇല്ലാത്ത വിവാദങ്ങള്‍ ചിത്രത്തിന്റെ ടീസര്‍ ഹിറ്റായതോടെയാണ് ഉടലെടുത്തത് എന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളുകുപാടം പറയുന്നത്.

“”കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥയും കഥാപാത്രവും ജിനുവിന്റേതാണ് എന്നായിരുന്നു ആരോപണം. അങ്ങനെയാണ് കോടതിയില്‍ കേസ് കൊടുത്തതും. എന്നാല്‍ രഞ്ജി പണിക്കര്‍ 21 വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിവെച്ച സിനിമയും കഥാപാത്രവുമാണ് ഇതെന്നാണ് അറിയുന്നത്. പിന്നെ എന്തിനായിരുന്നു തങ്ങളുടെ സിനിമയ്‌ക്കെതിരെ ഇങ്ങനെയൊരു കേസ് നല്‍കിയത്, കോടതിയെ വരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയല്ലേ”” എന്ന് നിര്‍മ്മാതാവ് ചോദിക്കുന്നു.

സുരേഷ് ഗോപി ചിത്രത്തിന്റെ കഥ അമേരിക്കയിലുള്ള ഷിബിന്‍ ഫ്രാന്‍സിസ് ആണ് എഴുതിയത്. അദ്ദേഹം പാലാ പൂവത്തോട് സ്വദേശിയാണെന്നും നിര്‍മ്മാതാവ് മനോരമയോട് പറഞ്ഞു. കുറുവച്ചന്‍ എന്ന് പറയുന്ന കുരുവിനാംകുന്നേല്‍ ജോസുമായി തങ്ങളുടെ സിനിമയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഷാജി കൈലാസും പറയുന്നു. സംഭവം വിവാദമായതോടെ അവരുടെ സിനിമയ്ക്കു സൗജന്യമായി കുറച്ച് പ്രമോഷന്‍ കിട്ടിയെന്നും ടോമിച്ചന്‍ മുളകുപാടം പറയുന്നത്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ