'മുപ്പത് ദിവസവും രാത്രിയില്‍ ഫൈറ്റ് സീനുകള്‍ മാത്രം, ആനയെ കണ്ട്രോള്‍ ചെയ്യുക എളുപ്പമായിരുന്നില്ല'; അജഗജാന്തരത്തെ കുറിച്ച് ടിനു പാപ്പച്ചന്‍

ഗംഭീര ആക്ഷന്‍ രംഗങ്ങളുമായാണ് ആന്റണി വര്‍ഗീസ് ചിത്രം ‘അജഗജാന്തരം’ എത്തുന്നത്. 49 ദിവസം നടന്ന ചിത്രീകരണത്തില്‍ 30 ദിവസവും ഫൈറ്റ് സീന്‍ ആണ് ഷൂട്ട് ചെയ്തത് എന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ ടിനു പാപ്പച്ചന്‍ പറയുന്നത്.

ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ അരങ്ങേറുന്ന ആകാംക്ഷ നിറഞ്ഞ സംഭവങ്ങളുമാണ് അജഗജാന്തരത്തിന്റെ പ്രമേയം. കൂടുതലും ചിത്രീകരണം നടന്നത് രാത്രിയാണ് എന്നാണ് സംവിധായകന്‍ പറയുന്നത്.

ആന വലിയൊരു ഘടകമാണ്. ആനയെ കണ്ട്രോള്‍ ചെയ്യുക എന്നത് ഒട്ടും എളുപ്പമല്ല. സിനിമ ഷൂട്ട് ചെയ്തത് 49 ദിവസം കൊണ്ടാണ്. അതില്‍ മുപ്പത് ദിവസത്തോളം ഫൈറ്റ് സീനുകളായിരുന്നു ചിത്രീകരിച്ചത്. കാരണം ക്ലൈമാക്സ് ഒരു വലിയ ഇവെന്റാണ്. പൂരം നടക്കുന്നതിനിടയില്‍ അത്രയും ആളുകള്‍ക്കിടയില്‍ നടക്കുന്ന ഒരു ഇവന്റ്ഫുള്‍ ക്ലൈമാക്സാണ്.

കുറച്ച് വലിയൊരു ആക്ഷന്‍ പ്രൊസസായിരുന്നു. അത് മുഴുവന്‍ രാത്രിയാണ് ചിത്രീകരിച്ചത്. അതു കൊണ്ടാണ് അത്രയും സമയം ഫൈറ്റ് സീനുകള്‍ ഷൂട്ട് ചെയ്യാന്‍ എടുക്കേണ്ടി വന്നത് എന്നാണ് ടിനു പാപ്പച്ചന്‍ ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ആന്റണി വര്‍ഗീസിനൊപ്പം അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സുധി കോപ്പ, വിനീത് വിശ്വം, ലുക്മാന്‍, ശ്രീരഞ്ജിനി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍