അന്നെന്നെ ശരീരം വിറ്റ് നടക്കുന്നവൻ എന്നാണവർ വിളിച്ചത്: ടിനി ടോം

സിനിമയിൽ സജീവമാവുന്നതിന് മുൻപ് മിമിക്രി താരമായും, പിന്നീട് മമ്മൂട്ടിയുടെ ചില ചിത്രങ്ങളിൽ മമ്മൂട്ടിയുടെ ബോഡി ഡബിൾ ആയും പ്രവൃത്തിച്ചിരുന്ന താരമാണ് ടിനി ടോം.

ഇപ്പോഴിതാ അക്കാലത്ത് തനിക്കുണ്ടായ ഒരനുവഭവത്തെ പറ്റി തുറന്നുപറയുകയാണ് ടിനി ടോം. രഞ്ജിത് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പാലേരിമാണിക്യം എന്ന ചിത്രത്തിൽ ബോഡി ഡബിൾ ആയി വേഷമിടാൻ ചെന്നപ്പോൾ ബോഡി സെയിൽസ്മാൻ എന്ന് വിളിച്ചെന്നാണ് ടിനി ടോം പറയുന്നത്.

“എന്റെ ഗുരുനാഥന്മാരിൽ ഒരാളായിട്ടാണ് ഞാൻ സംവിധായകൻ രഞ്ജിത്തിനെ കാണുന്നത്. അദ്ദേഹത്തിനോടൊപ്പം പാലേരിമാണിക്യം എന്ന സിനിമയിലേക്ക് മമ്മൂക്ക എന്നെ വിളിപ്പിക്കുകയായിരുന്നു. അതിൽ ട്രിപിൾ റോളായിരുന്നു. പാട്ട് സീനൊക്കെ ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോൾ ടി.എ. റസാഖ് എനിക്ക് ഒരു പേരിട്ടു. ബോഡി സെയിൽസ് മാൻ എന്നായിരുന്നു അത്, ശരീരം വിറ്റ് നടക്കുന്നവൻ. അവിടെ വെച്ച് ഞാൻ ഒരു കാര്യം പറഞ്ഞു. എനിക്ക് ശരീരം മാത്രമല്ല മുഖവും കാണിക്കാൻ അവസരം തരണമെന്നായിരുന്നു അത്.

അവിടുന്ന് രഞ്ജിത്തേട്ടൻ ഒരു ഓഫർ തന്നു. അങ്ങനെ പ്രാഞ്ചിയേട്ടൻ സിനിമയിലേക്ക് എത്തി. പിന്നീട് മലയാള സിനിമയിൽ ഒരുപാട് അവസരങ്ങൾ കിട്ടി. പ്രാഞ്ചിയേട്ടൻ കഴിഞ്ഞപ്പോഴാണ് ഇന്ത്യൻ റുപ്പി വരുന്നത്.” എന്നാണ് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ടിനി ടോം പറഞ്ഞത്.

Latest Stories

IND vs ENG: ''ഇതിനെ പ്രൊഫഷണലിസം എന്നല്ല, വഞ്ചന എന്നാണ് ഞാൻ വിളിക്കുക''; ലോർഡ്‌സ് ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ 'തന്ത്രങ്ങളെ' വിമർശിച്ച് ഫറൂഖ് എഞ്ചിനീയർ

മലയാളത്തിൽ അഭിനയിക്കാത്തതിന് ഒരു കാരണമുണ്ട്, മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹം : ശിൽപ ഷെട്ടി

IND vs ENG: 'പ്രതികരണ സമയം മെച്ചപ്പെടുത്താൻ എഫ്1 പരിശീലകരോടൊപ്പം പ്രവർത്തിച്ചു'; വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം

IND vs ENG: 'ഞാനാണ് അതിന് കാരണം, അതിന് കുറച്ച് ഓവറുകൾക്ക് മുമ്പ്...'; പന്തിന്റെ പുറത്താകലിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ

IND vs ENG: 'മത്സരത്തിനിടെ മൈതാനത്ത് മസാജ് ചെയ്യാൻ കിടന്നവനാണോ ഞങ്ങളെ പഠിപ്പിക്കാൻ വരുന്നത്...'; ഗില്ലിനെ വിമർശിച്ച് ഇം​ഗ്ലണ്ട് കോച്ച് സൗത്തി

ഷെഡ്യൂൾ പൂർത്തിയാക്കി മോഹൻലാൽ; അപ്ഡേറ്റ് പുറത്തു വിട്ട് 'പേട്രിയറ്റ്'

'എനിക്ക് ഇപ്പോഴും ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹമുണ്ട്'; ടീം ഇന്ത്യയുമായുള്ള ഭാവി പദ്ധതികൾ വെളിപ്പെടുത്തി സൂപ്പർ താരം

'ഗുരുപൂജ സംസ്കാരത്തിന്റെ ഭാഗം, സംസ്കാരം മറന്നാൽ നമ്മൾ തന്നെ ഇല്ലാതാവും'; വിദ്യാർത്ഥികളെകൊണ്ട് പാദപൂജ ചെയ്ത സംഭവത്തെ ന്യായീകരിച്ച് ഗവർണർ

'എസ്എഫ്ഐ ക്ഷുഭിത യൗവനത്തെ കൂടെ നിർത്തുന്നു, യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ കാണാം'; പിജെ കുര്യൻ

മുതിർന്ന തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു