അമ്മമാരുടെ വയറ്റില്‍ മാത്രമാണോ പെണ്‍കുഞ്ഞുങ്ങള്‍ സുരക്ഷിതര്‍..: ടിനി ടോം

ആലുവയില്‍ അഞ്ച് വയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് നടന്‍ ടിനി ടോം. അമ്മമാരുടെ വയറ്റില്‍ മാത്രമാണോ പെണ്‍കുഞ്ഞുങ്ങള്‍ സുരക്ഷിതര്‍ എന്നും ടിനി ടോം ചോദിക്കുന്നത്. ഒരു ടെലിവിഷന്‍ ഷോയില്‍ പാടിയ ഗാനത്തിന്റെ വീഡിയോ പങ്കുവച്ചു കൊണ്ടാണ് ടിനിയുടെ പോസ്റ്റ്.

”വീണ്ടും ഒരു ദുഃഖ വെള്ളി , കുഞ്ഞേ മാപ്പ് (കുഞ്ഞിന്റെ ചിത്രം പോസ്റ്റ് ചെയ്യുന്നില്ല). കാരണം ഒരു അച്ഛന്‍ എന്ന നിലയിലും മനുഷ്യത്വം ഉള്ളവന്‍ എന്ന നിലയിലും (ആലുവക്കാരന്‍ എന്ന നിലയിലും ) എനിക്കോ നിങ്ങള്‍ക്കോ ആ കുഞ്ഞിന്റെ കണ്ണിലേക്കു നോക്കാന്‍ ആകില്ല. ഇന്നലെ ടിവി വാര്‍ത്ത ഞാന്‍ കണ്ടില്ല, ഇന്നത്തെ മുഖപത്രം ഞാന്‍ വായിച്ചില്ല, ഓണ്‍ലൈന്‍ പേജുകള്‍ സെര്‍ച്ച് ചെയ്യുന്നില്ല.”

”ഇതൊക്കെ കണ്ടാല്‍ ഇന്ന് എനിക്ക് അനങ്ങാന്‍ ആകില്ല. അമ്മമാരുടെ വയറ്റില്‍ മാത്രമാണോ പെണ്‍കുഞ്ഞുങ്ങള്‍ സുരക്ഷിതര്‍. ഡോ.വന്ദന ദാസ്, നിമിഷ, ചാന്ദ്‌നി.. ഇനി ഇത് പോലേ ഒരു പോസ്റ്റ് എനിക്ക് ഇടാതിരിക്കാന്‍ കഴിയട്ടേ” എന്നാണ് ഫെയ്‌സ്ബുക്കില്‍ ടിനി ടോം കുറിച്ചിരിക്കുന്നത്.

അതേസമയം, പ്രതി അസഫാക് ആലം താന്‍ തനിച്ചാണ് കൊലപാതകം നടത്തിയത് എന്നും വൈകിട്ട് 5.30ന് ആണ് ക്രൂരകൃത്യം ചെയ്തത് എന്നും പൊലീസിന് മൊഴി നല്‍കി. ഇയാളെ റിമാന്റ് ചെയ്തു. പോക്സോ വകുപ്പിനൊപ്പം, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടെ ഒമ്പത് വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിരുന്നു. പീഡന ശേഷം കഴുത്തില്‍ ഗുരുതരമായി മുറിവേല്‍പ്പിച്ചുവെന്നും കല്ല്കൊണ്ട് തലയ്ക്ക് അടിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കയര്‍ പോലുള്ള വസ്തുകൊണ്ട് കഴുത്തില്‍ മുറുക്കിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി