മകളെ ആരെങ്കിലും തൊടുന്നതോ ചുംബിക്കുന്നതോ ഒന്നും ബാലയ്ക്ക് ഇഷ്ടമല്ല, അതാണ് അവന്റെ പ്രശ്‌നം: ടിനി ടോം

ബാലയെ തളര്‍ത്തിയത് ട്രോളുകളോ തങ്ങള്‍ അനുകരിച്ചതോ അല്ലെന്ന് നടന്‍ ടിനി ടോം. തങ്ങള്‍ ബാലയെ അനുകരിച്ചത് ആദ്യം അവനെ വേദനിപ്പിച്ചെങ്കിലും പിന്നീട് കുഴപ്പമില്ലായിരുന്നു. എന്നാല്‍ മകളെ ബാധിക്കുന്ന വിഷയങ്ങളാണ് നടനെ തളര്‍ത്തുന്നത് എന്നാണ് ടിനി ടോം പറയുന്നത്.

ബാലയ്ക്ക് ആദ്യം കുറച്ച് വിഷമം ഉണ്ടായിരുന്നു. കാരണം എന്താണ് അവനെ പറഞ്ഞതെന്ന് അവന് കൃത്യമായിട്ട് ഒരു ധാരണ ഉണ്ടായിരുന്നില്ല. പിന്നീട് അവന്‍ അത് സ്പോര്‍ട്ടീവായാണ് എടുത്തത്. രണ്ടു ദിവസം മുമ്പ് തങ്ങള്‍ കെട്ടിപിടിച്ച് ഒരു യാത്ര പോയി വന്നതേയുള്ളു. ഇതൊന്നും അല്ല, അവനെ ബാധിക്കുന്ന ചില കാര്യങ്ങളുണ്ട്.

ആ കാര്യത്തില്‍ ഒരുപക്ഷെ താനും പിഷാരടിയുമൊക്കെ അവന്റെ കൂടെ തന്നെ നില്‍ക്കും. അവനെ വേദനിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്. അതാണ് കുറച്ചെങ്കിലും അവനെ തളര്‍ത്തിയിട്ടുള്ളത്. പ്രേക്ഷകര്‍ക്ക് അവനില്‍ എന്തെങ്കിലും തളര്‍ച്ച തോന്നുണ്ടെങ്കില്‍ അതിന് കാരണക്കാരായ ചില ആളുകളുണ്ട്.

അവരെ നമ്മള്‍ ചോദ്യം ചെയ്യും. താന്‍ അങ്ങനെയൊക്കെ നില്‍ക്കുന്ന ഒരാളാണ്. അവന്‍ പറഞ്ഞ അവനെ വിഷമിപ്പിക്കുന്ന കാര്യം എന്താണെന്ന് വച്ചാല്‍, അവന്റെ മുന്‍ ചരിത്രമൊന്നും അവന് പ്രശ്‌നമല്ല. പക്ഷെ അവന്റെ മകളെ ബാധിക്കുന്ന എന്തും അവനെയും ബാധിക്കും. അത് അവന്റെയും കൂടെ മകളാണ്.

ആ മകളെ ആരെങ്കിലും തൊടുന്നതോ ചുംബിക്കുന്നതോ ഒന്നും അവന് ഇഷ്ടമല്ല. അതിന് ആര്‍ക്കും അവകാശമില്ല. അതിന് താന്‍ അവന്റെ കൂടെ നിക്കും എന്നാണ് ടിനി ടോം പറയുന്നത്. ബാലയുടെയും ആദ്യ ഭാര്യ അമൃത സുരേഷിന്റെയും മകളായ അവന്തികയെ കുറിച്ചാണ് ടിനി ടോം സംസാരിച്ചത്. നിലവില്‍ അമൃതയ്ക്കും ഗോപി സുന്ദറിനും ഒപ്പമാണ് പാപ്പു എന്ന് വിളിക്കുന്ന അവന്തിക താമസിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ