ചേച്ചി...മാപ്പ്: ആവശ്യസമയത്ത് സഹായമെത്തിക്കാന്‍ കഴിയാത്തതില്‍ മാപ്പ് ചോദിച്ച് കുഞ്ചാക്കോ

ദീർഘ നാളത്തെ കാൻസർ രോഗാവസ്ഥയ്ക്ക് ശേഷം മരണത്തിനു കീഴടങ്ങിയ നടി തൊടുപുഴ വാസന്തിയോട് മാപ്പപേക്ഷിച്ച് നടൻ കുഞ്ചാക്കോ ബോബൻ. തൊടുപുഴ വാസന്തിയുടെ നില അതീവ ഗുരുതരമായിരുന്നിട്ടും ആവശ്യ സമയത്തു സഹായിക്കാൻ കഴിയാത്തതിന്റെ കുറ്റബോധമാണ് കുഞ്ചാക്കോ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.

https://www.facebook.com/KunchackoBoban/photos/a.292278520924626.1073741828.289882494497562/936460763173062/?type=3&theater

മലയാള സിനിമയിൽ ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ നമുക്ക് സമ്മാനിച്ച വാസന്തി രോഗാവസ്ഥയിൽ ആയതിന് ശേഷം ആരും സഹായിക്കാനില്ലാതെ തീര്‍ത്തും അവശതയിലായിരുന്നു. അവരുടെ ദുരവസ്ഥയെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. വാസന്തിയുടെ ദുരിതമറിഞ്ഞ് സിനിമയില്‍നിന്ന് സഹായിക്കാനെത്തിയത് സുരേഷ് ഗോപിയും, ബാലചന്ദ്ര മേനോനും മാത്രമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വുമൺ ഇൻ സിനിമ കളക്റ്റീവ് ഫേസ്‌ബുക്കിലൂടെ തൊടുപുഴ വാസന്തിയെ സഹായിക്കണം എന്ന് അഭ്യർത്ഥിച്ചിരുന്നു. അതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് വാസന്തിയുടെ മരണം.

തൊണ്ടയിലെ കാന്‍സറിന് ഏറെ നാളായി ചികിത്സയിലായിരുന്ന വാസന്തി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്