'സത്യാവസ്ഥ ഇതാണ്, പ്രചരിക്കുന്നത് വ്യാജ വാർത്ത'; നടി കയാദു ലോഹർ

തമിഴ്‌നാടിനെ കണ്ണീരിലാഴ്ത്തിയ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തൻ്റെ പേരിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് നടി കയാദു ലോഹർ. സമൂഹമാധ്യമങ്ങളിലൂടെയാണ് കയാദു വാർത്തകളോട് പ്രതികരിച്ചത്. കരൂർ ദുരന്തത്തിൽ കയാദുവിൻ്റെ അടുത്ത സുഹൃത്ത് മരിച്ചെന്നും തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയയെ കയാദു രൂക്ഷമായി വിമർശിച്ചെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതൊക്കെയും വ്യാജമാണെന്ന് കയാദു ലോഹർ വ്യക്തമാക്കി.

“എന്റെ പേരിൽ പ്രചരിക്കുന്ന ട്വിറ്റർ അക്കൗണ്ട് എന്റേതല്ല. എനിക്ക് അതുമായി യാതൊരു ബന്ധവുമില്ല. ഇപ്പോൾ പ്രചരിക്കുന്നത് എന്റെ പ്രസ്താവനയുമല്ല. കരൂർ റാലിയിലുണ്ടായ ദുരന്തത്തിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ട‌പ്പെട്ട കുടുംബങ്ങളോടുള്ള അനുശോചനം അറിയിക്കുന്നു. കരൂരിൽ എനിക്ക് സുഹൃത്തുക്കളൊന്നുമില്ലെന്നും എൻ്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ഞാൻ വ്യക്‌തമാക്കുന്നു. ദയവായി ഈ തെറ്റായ വിവരങ്ങൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പം എന്റെ പ്രാർഥയുണ്ടെന്ന് ഒരിക്കൽക്കൂടി അറിയിക്കുന്നു.’- കയാദു എക്സിൽ കുറിച്ചു.

കരൂർ ദുരന്തത്തിൽ കയാദു ലോഹറിൻ്റെ പ്രതികരണം എന്ന തരത്തിലായിരുന്നു പോസ്‌റ്റ് പ്രചരിക്കപ്പെട്ടത്. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കയാദുവും ടിവികെ പാർട്ടിയുടെ പതാകയും പോസ്റ്റിലുണ്ടായിരുന്നു. “കരൂരിൽ ജീവൻ നഷ്‌ടമായവർക്കും അവരുടെ കുടുംബത്തിനും എൻ്റെ അനുശോചനം അറിയിക്കുന്നു. കരൂർ റാലിയിൽ വച്ച് എൻ്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളെ നഷ്ടമായി. വിജയ്, നിങ്ങളുടെ സ്‌റ്റാർഡം വളർത്താനുള്ള വസ്തുക്കളല്ല ജനങ്ങൾ. ഇനിയും എത്ര ജീവൻ പോയാലാണ് നിങ്ങളുടെ വിശപ്പ് അടങ്ങുക” എന്ന് കയാദു ലോഹർ പറഞ്ഞതായും പോസ്റ്റിലുണ്ടായിരുന്നു. വ്യാജ പ്രചരണം വൈറലായതിന് പിന്നാലെയാണ് കയാദു തന്നെ രംഗത്തെത്തിയത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്