'പുരുഷന്മാരെ ആക്രമിക്കണം എന്ന് തോന്നുമ്പോൾ മാത്രം 'സ്ത്രീരത്നങ്ങൾ' എന്ന നിലയിൽ അവർ ഒന്നിച്ചു ചേരും, ഇരട്ടത്താപ്പിന്റെ രാജ്‌ഞിമാർ'; വിമർശിച്ച് വിജയ് ബാബു

ഇക്കഴിഞ്ഞ ദിവസമാണ് യാഷ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ടോക്സികിന്റെ ടീസർ പുറത്തിറങ്ങിയത്. പിന്നാലെ സംവിധായിക ഗീതു മോഹൻദാസിന്റെ പഴയ നിലപാടിനെ ചൊല്ലി ട്രോളുകൾ ഉടലെടുത്തു. ഇതിന് പിന്നാലെയാണ് ഗീതു മോഹൻദാസിനെ പിന്തുണച്ച് നടിമാർ രംഗത്തെത്തുന്നത്. പിന്നാലെ വിവാദം ഉടലെടുത്തു. ‘ടോക്സിക്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ടീസറിലെ ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വിമർശിച്ചതോടെയാണ് തർക്കങ്ങൾ തുടങ്ങിയത്. ഇപ്പോഴിതാ ഗീതു മോഹൻദാസിനും അവർക്ക് പിന്തുണയുമായെത്തിയ റിമ കല്ലിങ്കലിനുമെതിരെ രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവും നടനുമായ വിജയ് ബാബു.

‘ഇരട്ടത്താപ്പിന്റെ രാജ്‌ഞിമാർ’ എന്നാണ് ഗീതു മോഹൻദാസിനെയും റിമ കല്ലിങ്കലിനെയും വിജയ് ബാബു വിശേഷിപ്പിച്ചത്. സ്വന്തം സൗകര്യത്തിനനുസരിച്ച് നിലപാടുകൾ മാറ്റുന്നവരാണ് ഇവരെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ വിജയ് ബാബു ആരോപിക്കുന്നു. ഒരു പുരുഷനെയോ പുരുഷന്മാരെയോ ആക്രമിക്കണം എന്ന് തോന്നുമ്പോൾ മാത്രം ‘സ്ത്രീരത്നങ്ങൾ’ എന്ന നിലയിൽ അവർ ഒന്നിച്ചു ചേരുമെന്നും വിജയ് ബാബു വിമർശനം ഉന്നയിച്ചു.

വിജയ് ബാബു പങ്കുവെച്ച കുറിപ്പിൻ്റെ പൂർണ്ണരൂപം:

“ഇരട്ടത്താപ്പിന്റെ രാജ്‌ഞിമാരെക്കുറിച്ച്, അവരുടെ ഓരോരുത്തരുടെയും കഥകൾ പറഞ്ഞു തുടങ്ങിയാൽ അത് അവസാനിക്കില്ല. അവരുടെ വാക്കിനും പ്രവൃത്തിക്കും മറുപടി പറയാതിരിക്കുന്നതാണ് നല്ലത്. കാരണം, എല്ലാ ആനുകൂല്യങ്ങളും എപ്പോഴും കൈപ്പറ്റിക്കൊണ്ട്, സ്വന്തം സൗകര്യത്തിനനുസരിച്ച് വാക്കിനെയും പ്രവൃത്തിയെയും വളച്ചൊടിക്കുന്നവരാണവർ. ഒരു പുരുഷനെയോ പുരുഷന്മാരെയോ ആക്രമിക്കണം എന്ന് തോന്നുമ്പോൾ മാത്രം ‘സ്ത്രീരത്നങ്ങൾ’ എന്ന നിലയിൽ അവർ ഒന്നിച്ചു ചേരും. സ്വന്തം താല്‌പര്യങ്ങൾ സംരക്ഷിക്കാനായി കൂട്ടമായി ആക്രമിച്ച ശേഷം, അടുത്ത ഇര വരുന്നത് വരെ അവർ പിരിഞ്ഞു പോകും. എന്നാൽ സ്വന്തം കാര്യത്തിൽ ഇവർക്ക് യാതൊരു നിലപാടുകളോ ചിട്ടവട്ടങ്ങളോ ഇല്ല. ആടിയും ഉലഞ്ഞും നിൽക്കുന്ന ഇവർക്ക് കൃത്യമായ നയങ്ങളോ നിയമങ്ങളോ ഒന്നുമില്ല. അതാത് സമയത്തെ താല്‌പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ വെറുമൊരു വാട്‌സാപ്പ് ഗ്രൂപ്പ് മാത്രമാണത്.”

Latest Stories

വി ഡി സതീശനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണി; ഒരാൾ അറസ്റ്റിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ രണ്ടാം പ്രതി മുരാരി ബാബു അന്തരിച്ചു

'കോഹ്‌ലിയും രോഹിതും മാത്രമല്ല കെ എൽ രാഹുലും ടീമിൽ വേണം'; ഇന്ത്യൻ ടീമിന് തന്ത്രം ഉപദേശിച്ച് ഇർഫാൻ പത്താൻ

തോൽവികളെ പുഞ്ചിരികൊണ്ട് സ്വീകരിച്ച ഇതിഹാസം; കെയ്ന്‍ വില്യംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജര്‍ രവിക്കെതിരെ അന്വേഷണം വേണമെന്ന് പിണറായി വിജയന്‍; ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി

പകര്‍ച്ചവ്യാധികളുടെ വലയത്തില്‍ കേരളം

'കോംപ്രമൈസ്ഡ് പ്രധാനമന്ത്രിക്ക് ഭാരതമാതാവിന്റെ മക്കളെ സംരക്ഷിക്കാൻ കഴിയില്ല'; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

'സമ്മാനങ്ങൾ നൽകും, സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തും'; പതിനാറുകാരിയെ പീഡിപ്പിച്ച സ്നേഹ മെർലിൻ സ്ഥിരം പോക്സോ കേസ് പ്രതി, ലക്ഷ്യമിട്ടിരുന്നത് പ്രായപൂർത്തിയാകാത്ത കുട്ടികളെ

'വർഗീയ പരാമർശം നടത്തിയെന്ന് പരാതി, മമത ബാനർജിക്കെതിരെ കേസ്'; പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു

മീനാക്ഷി നടരാജൻ കേസ്: തിരഞ്ഞെടുപ്പും നീതിന്യായവും തമ്മിലുള്ള അതിർത്തി രേഖ വരച്ച് സുപ്രീം കോടതി