മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് അഡ്വക്കേറ്റ് ശൈത്യ സന്തോഷ്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ്, മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവല്‍, ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും തുടങ്ങി നിരവധി പ്രോഗ്രാമുകളിലൂടെയാണ് ശൈത്യ പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്. ഇത്തവണത്തെ ബിഗ്ബോസിലെ ആ അൺഎക്സ്പെക്റ്റഡ് കണ്ടൻസ്റ്റന്റ് ആയിരുന്നു ശൈത്യ സന്തോഷ് ആയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ശൈത്യ ബിഗ്ബോസിൽ നിന്നും പുറത്തായി.
കഴിഞ്ഞ ആഴ്ചത്തെ എലിമിനേഷനിലാണ് ശൈത്യ ബിഗ്ബോസിൽ നിന്നും പുറത്തായത്. ഇപ്പോഴിതാ ബിഗ്‌ബോസ് മത്സരാർത്ഥികളായ ജിസേൽ ആര്യൻ വിഷയത്തിൽ പ്രതികരണം നടത്തിയിരിക്കുകയാണ് താരം. അനുമോളുടെ വാദം തെറ്റാണെന്നാണ് ശൈത്യ പറയുന്നത്. ബിഗ്ബോസ് ഹൗസിനുള്ളിൽ വെച്ച് അനുമോൾ പറഞ്ഞ ബന്ധമൊന്നും ആര്യനും ജിസേലും തമ്മില്‍ ഇല്ലെന്നും അവർ നല്ല സുഹൃത്തുക്കളാണെന്നും ശൈത്യ പറഞ്ഞു.
അനുമോൾ കള്ളത്തരം പറഞ്ഞതാണോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും താൻ ഒന്നും കണ്ടിട്ടില്ലെന്നും ശൈത്യ പറഞ്ഞു. അതേസമയം ജിസേൽ ആര്യൻ അനുമോൾ വിഷയത്തിൽ മോഹൻലാൽ ഇടപെടുകയും അനുമോൾക്ക് ശക്തമായ താക്കീത് നൽകുകയും ചെയ്തിരുന്നു. തന്റെ കിറ്റ് അന്വേഷിച്ച് വന്നപ്പോൾ ജിസേലിനെയും ആര്യനെയും ആര്യനെയും പുതപ്പിനടിയിൽ ഒരുമിച്ച് കണ്ടെന്നും അവർ മറ്റെന്തോ ചെയ്യുകയായിരുന്നുവെന്നുമാണ് ആണ് പറഞ്ഞത്. എന്നാൽ മോഹൻലാൽ അടക്കം അത്തരത്തിൽ ഒന്ന് കണ്ടിട്ടില്ലെന്നും പറഞ്ഞ് അനുവിനെ ശാസിക്കുകയും ചെയ്തിരുന്നു. എന്നാൽ അനുമോൾ ഇപ്പോഴും തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ്.