റോഡുകളിൽ ഒറ്റ കുഴിപോലും ഇല്ല, 'ഒറ്റ്' ധൈര്യപൂർവം തീയേറ്ററുകളിൽ വന്ന് ആസ്വദിക്കാം; കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിച്ചെത്തുന്ന ദ്വിഭാഷ ചിത്രമായ ഒറ്റ് തിരുവോണ ദിനത്തിലാണ് റീലിസിനെത്തുന്നത്. ചിത്രത്തിന്റെ പ്രസ് മീറ്റിലൂടെ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിന് യോജിച്ച പേര് തന്നെയാണ് ഒറ്റ് എന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്.

കിച്ചു എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ എത്തുന്നത്. ഡേവിഡ് എന്ന കഥാപാത്രത്തെയാണ് അരവിന്ദ് സ്വാമി അവതരിപ്പിക്കുന്നത്. കൊവിഡ് സമയത്തിന് മുമ്പായിരുന്നു സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. ആദ്യം ദ്വിഭാഷ ചിത്രമായിട്ടല്ല ഉദ്ദേശിച്ചത്. അരവിന്ദ് സ്വാമിയുടെ ഡേറ്റ് കിട്ടിയതിന് ശേഷമാണ് അങ്ങനെ ചെയ്യാമെന്ന് ആലോചിച്ചത്.

ഇന്റിമസി സീൻ മാത്രം പ്രതീക്ഷിച്ച് സിനിമ കാണാൻ വരരുതെന്നും. അതിനപ്പുറമുള്ള വേറൊരു രീതിയിലുള്ള സിനിമയാണെന്ന് അദ്ദേഹം പറഞ്ഞു.  ഈ ഒറ്റ് എന്ന് പറയുന്ന സിനിമയുടെ ചിത്രീകരണത്തിനായി മുംബയിൽ നിന്ന് മംഗലാപുരം വരെ യാത്ര ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചോർത്തു.

ഒറ്റ കുഴിപോലും ഇല്ല റോഡുകളിൽ. അതും എടുത്തുപറയേണ്ട കാര്യമാണ്. ഇതും ഒരു റോഡ് മൂവിയാണ്. കുഴികളില്ല, അതുകൊണ്ട് ധൈര്യപൂർവം തീയേറ്ററുകളിൽ വന്ന് സിനിമ ആസ്വദിക്കാമെന്നും അദ്ദേഹം പറഞ്ഞു

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്