പുതിയതായി അഭിനയിക്കാൻ വരുന്ന പിള്ളേർ മിനിമം ചെയ്യേണ്ടത് ഡയലോഗ് പഠിക്കുക എന്നതാണ്, അതല്ലാതെ ഇവർക്ക് പിന്നെന്താണ് പണി : ലാൽ

പുതിയ അഭിനേതാക്കൾ കുറഞ്ഞ പക്ഷം ഡയലോഗ് എങ്കിലും കൃത്യമായി പഠിക്കണമെന്ന് നടനും സംവിധായകനുമായ ലാൽ. ഡയ്ലോഗ് പഠിക്കുന്നത് അല്ലാതെ അഭിനേതാക്കൾക്ക് മറ്റെന്താണ് പണി എന്നും ചോദിക്കുകയാണ് ലാൽ. ചിലർ ഡയലോഗുകൾ പ്രോംപ്റ്റ് ചെയ്ത് തന്നേക്ക് എന്ന് പറയുന്നത് കേൾക്കുന്നത് പോലും കലി വരുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈം ഫയൽ സീസൺ 2 ന്റെ ഭാഗമായി ജിയോ ഹോട്ട് സ്റ്റാറിന്റെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലാൽ.

ക്രെെം ഫയലിൻറെ രണ്ടാം സീസണിൽ പ്രധാന വേഷത്തിലെത്തുന്ന യുവനടൻ‌ അർജുൻ രാധാകൃഷ്ണൻറെ അഭിനയത്തെ പ്രശംസിച്ച് സംസാരിക്കുന്നതിനിടെയാണ് ലാൽ പുതിയ കാലത്തെ അഭിനേതാക്കളിലെ ചില രീതികളെ വിമർശിച്ചത്. ‘അർജുൻ വളരെ എക്സ്പീരിയൻസ് ഉള്ള ആർട്ടിസ്റ്റിനെ പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. വലിയ ഡയലോഗ് ആണെങ്കിലും ടെൻഷൻ അടിക്കുന്നതൊന്നും കണ്ടിട്ടില്ല. കൃത്യമായി ഡയലോഗുകൾ പഠിച്ചിട്ടാണ് ക്യാമറയ്ക്ക് മുന്നിൽ വരുന്നത്. അല്ലാതെ അവിടെ വന്നിട്ട് ഒന്ന് ഇട്ട് തന്നേക്ക് കേട്ടോ ഒന്ന് പ്രോംപ്റ്റ് ചെയ്ത തന്നേക്ക് കേട്ടോ എന്നൊന്നും പറയില്ല. അങ്ങനെ ചിലർ പറഞ്ഞു കേൾക്കുന്നത് തന്നെ എനിക്ക് കലിയാണ്.

പ്രത്യേകിച്ച് പുതിയതായി വരുന്ന പിള്ളേർ. അഭിനയിക്കാൻ വരുന്ന ആൾ മിനിമം ചെയ്യേണ്ടത് ഡയലോഗ് പഠിക്കുക എന്നതാണ്. അതല്ലാതെ പിന്നെ എന്താണ് പണി. ഇത് കഴിഞ്ഞാൽ കാരവാനിൽ പോയി ഇരിക്കുക, ഭക്ഷണം കഴിക്കുക, കോമഡി പറയുക, എന്നല്ലാതെ. ആകപ്പാടെ ജോലി ഇവിടെയാണ്. ആ ജോലിയും എടുക്കില്ലെന്ന് പറയുന്നത് ഒട്ടും സുഖമുള്ള കാര്യമല്ല. അർജുനൊക്കെ അക്കാര്യത്തിൽ പെർഫെക്റ്റ് ആയിരുന്നു. അവിടെ ആർക്കും പ്രോംപ്റ്റർ ഉണ്ടായിരുന്നില്ല. എല്ലാവരും കൃത്യമായി പഠിച്ച് ഡയലോഗ് പറയുമായിരുന്നു’ എന്നാണ് ലാൽ പറഞ്ഞത്.

കേരള ക്രൈം ഫയൽസ് എന്ന സീരീസിന്റെ രണ്ടാം സീസൺ റിലീസിന് തയ്യാറെടുക്കുകയാണ്. ജൂൺ 20 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ സീരീസ് സ്ട്രീമിങ് ആരംഭിക്കും.

Latest Stories

ജയിൽ ചാടിയത് സെല്ലിലെ അഴികൾ മുറിച്ച്; തുണികൾ കൂട്ടിക്കെട്ടി കയറാക്കി മതിലിൽ നിന്ന് താഴേക്കിറങ്ങി, ഗോവിന്ദച്ചാമിക്ക് പുറത്തുനിന്ന് സഹായം ലഭിച്ചു?

ഗോവിന്ദച്ചാമി ജയിൽ ചാടി; കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച

ചാത്തൻപാറ വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നതിനിടെ അപകടം; 200 അടി താഴ്ചയുള്ള കൊക്കയിൽ വീണ് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; രണ്ട് ജില്ലകളിലും മൂന്ന് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ അഭിവൃദ്ധിപ്പെടേണ്ടത് യുഎസിന്റെ ആവശ്യം; സബ്സിഡികള്‍ നിര്‍ത്തലാക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് ട്രംപ്

കേരളത്തിലെ അഞ്ച് സര്‍വകലാശാല വിസിമാര്‍ ആര്‍എസ്എസിന്റെ വിദ്യാഭ്യാസ സമ്മേളനത്തില്‍; വിവരങ്ങള്‍ പുറത്തുവിട്ട് സംഘാടകര്‍

സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച് ചര്‍ച്ചയ്ക്ക് തയ്യാറായി സംസ്ഥാന സര്‍ക്കാര്‍; നടപടി മതസംഘടനകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന്

IND vs ENG: പോരാടി വീണ് പന്ത്, ഇന്ത്യ ഒന്നാം ഇന്നിം​ഗ്സിൽ ഓൾഔട്ട്

എയര്‍ ഇന്ത്യ പൈലറ്റുമാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിച്ചു; അവധി അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെയെന്ന് വ്യോമയാന മന്ത്രി

IND VS ENG: 'ആ പരിക്കിന് കാരണക്കാരൻ അവൻ തന്നെ'; പന്തിനെ രൂക്ഷമായി വിമർശിച്ച് ഇം​ഗ്ലീഷ് താരം