സിനിമയിൽ നിന്നുള്ള അയാൾ വിവാഹനിശ്ചയം കഴിഞ്ഞത് മറച്ചുവച്ചാണ് എന്നെ ഡേറ്റിന് ക്ഷണിച്ചത്; റിലേഷൻഷിപ്പുകളിലോ ഡേറ്റിങ്ങിലോ പരിചയമില്ലായിരുന്നു : മംമ്‌ത മോഹൻദാസ്

തന്റെ സ്വകാര്യ-വൈവാഹിക ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി മംമ്‌ത മോഹൻദാസ്. കാൻസർ രോഗനിർണയത്തിന് ശേഷമായിരുന്നു താൻ ആദ്യമായി ഒരാളുമായി പ്രണയത്തിലാവുന്നതെന്നും ചികിത്സ ആരംഭിച്ച് ഒരു വർഷത്തിന് ശേഷമായിരുന്നു വിവാഹമെന്നും നടി പറയുന്നു. ജോസ് ആലുക്കാസിൻ്റെ ‘സെക്കൻഡ് സൺറൈസ്’ പോഡ്‌കാസ്റ്റിൽ സുഹാസിനിയുമായി സംസാരിക്കുകയായിരുന്നു മംമ്‌ത.

സിനിമാ മേഖലയിൽ നിന്ന് ഒരാളെ മാത്രമേ ഡേറ്റ് ചെയ്തിട്ടുള്ളൂ. എന്നാൽ അയാൾ വിവാഹനിശ്ചയം കഴിഞ്ഞത് മറച്ചു വെച്ചായിരുന്നു ഡേറ്റിന് ക്ഷണിച്ചതെന്നും നടി വെളിപ്പെടുത്തി.

‘റിലേഷൻഷിപ്പുകളിലോ ഡേറ്റിങ്ങിലോ എനിക്ക് പരിചയമില്ലായിരുന്നു. ഒരു ബന്ധത്തിലാവുന്നത് എങ്ങനെയെന്ന് എനിക്കറിയില്ലായിരുന്നു. വിവാഹത്തിന് മുമ്പ് വളരെ ചുരുങ്ങിയ സമയം ഞാൻ രണ്ട് പുരുഷന്മാരെ പരിചയപ്പെട്ടിരുന്നു, കാൻസർ ചികിത്സയ്ക്കുശേഷം ഉടനെ. സിനിമയിൽ നിന്ന് ഒരാളെ മാത്രമേ ഞാൻ ഡേറ്റ് ചെയ്തിട്ടുള്ളൂ. എന്നെ ഡേറ്റിന് ക്ഷണിക്കുമ്പോൾ അയാളുടെ വിവാഹനിശ്ചയം കഴിഞ്ഞതേ ഉള്ളൂ. ഒരു മാസത്തിനുശേഷം അയാളുടെ സഹോദരനിൽ നിന്നാണ് ഞാൻ അറിയുന്നത്. എന്തിനാണ് എന്നെ ഡേറ്റിന് ക്ഷണിച്ചതെന്ന് ഞാൻ ചോദിച്ചു. അതിൽ കളവുണ്ടായിരുന്നു. എൻ്റെ അമ്മയോട് അനുവാദം വാങ്ങിയതാണ് ഞാൻ ഡേറ്റിന് പോയത്’ എന്നാണ് മമത പറഞ്ഞത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ