മുന്നിലുള്ളവരെ എന്റർടെയ്ൻ ചെയ്യിക്കുകയാണ് ലക്ഷ്യം, സ്‌റ്റേജിൽ കയറുമ്പോൾ എന്റെ തലച്ചോറിനെ സ്വിച്ച് ഓഫ് ചെയ്യും: അഭയ ഹിരൺമയി

മലയാളികൾക്ക് പ്രിയങ്കരിയായ ഗായികയാണ് അഭയ ഹിരൺമയി. കഴിഞ്ഞ ദിവസം അഭയയുടെ സറ്റേജിൽ പാട്ടുപാടി ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ വൈറലായിരുന്നു. വിഡിയോയ്ക്ക് തനിക്ക് ലഭിച്ച മോശം കമന്റുകളെക്കുറിച്ച് അഭയ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു പൊതുപരിപാടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു പ്രതികരണം.

‘രണ്ട് മൂന്ന് ദിവസം മുമ്പ് ഞാൻ ചെയ്‌തൊരു ഷോയിൽ ഞാൻ പച്ച വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. സ്റ്റേജിൽ ഞാൻ ഡാൻസ് ചെയ്തിരുന്നു. അതിന്റെ വിഡിയോയുടെ താഴെ വരുന്നത് വളരെ മോശം കമന്റുകളാണ്. ഭയങ്കര വിചിത്രമായ കമന്റുകളാണ് അതെല്ലാം. ഞാനൊരു കലാകാരിയാണ്. സ്‌റ്റേജിൽ കയറുമ്പോൾ എന്റെ തലച്ചോറിനെ ഞാൻ സ്വിച്ച് ഓഫ് ചെയ്യും’

‘ഇപ്പോൾ എന്റെ വർക്കിനെക്കുറിച്ചു സംസാരിക്കുമ്പോഴും തലച്ചോറിന്റെ ഒരു ഭാഗത്ത് എന്റെ സംഗീതത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. പക്ഷെ സ്റ്റേജിൽ കയറുമ്പോൾ എന്റെ ബ്രെയ്‌നിനെ ഞാൻ സ്വിച്ച് ഓഫ് ചെയ്യും. എന്റെ മുന്നിലുള്ള ജനങ്ങളെ എന്റർടെയ്ൻ ചെയ്യിക്കുകയാണ് ലക്ഷ്യം. എനിക്കും ആസ്വദിക്കാൻ സാധിച്ചാലെ അവരേയും രസിപ്പിക്കുകയുള്ളൂ. അങ്ങനെ ഞാൻ ആസ്വദിച്ച് ഡാൻസ് ചെയ്യുന്നതിനെയാണ് വളരെ മോശം കമന്റുകൾ പറയുന്നത്’ എന്നും അഭയ പറയുന്നു.

അഭയയെ പിന്തുണച്ചും എതിർത്തും നിരവധി പേരാണ് എത്തുന്നത്. എന്ത് ധരിക്കണം എന്നുള്ളത് അഭയയുടെ സ്വാതന്ത്ര്യമാണെന്നും അഭയയ്ക്ക് നേരിടേണ്ടി വന്നത് ബോഡി ഷെയ്മിങ് ആണെന്നും പിന്തുണയ്ക്കുന്നവർ പറയുന്നു. അതേസമയം താരത്തിന്റെ വസ്ത്രത്തെ അധിക്ഷേപിച്ചും ഒരു വിഭാഗമെത്തി.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ