ക്ലൈമാക്‌സ് ചിത്രീകരിക്കാന്‍ നില്‍ക്കവെയാണ് സിനിമ തന്നെ ഒഴിവാക്കേണ്ടി വന്നത്; തുറന്നുപറഞ്ഞ് ഗൗതമി

അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും തനിക്ക് താല്‍പര്യമുണ്ടെന്ന് നടി ഗൗതമി മുമ്പ് വ്യക്തമാക്കിയിരുന്നു. സംവിധായികയായി അരങ്ങേറുകയാണെന്നും ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളുമെല്ലാം താരം പങ്കുവെച്ചിരുന്നു.

എന്നാല്‍ ആ സിനിമയ്ക്ക് സംഭവിച്ചതെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ നടി. ക്ലൈമാക്സ് ചിത്രീകരിക്കാന്‍ നില്‍ക്കവെയാണ് സിനിമ തന്നെ ഒഴിവാക്കേണ്ടി വന്നത്. ഇനി ആ സിനിമ പുറത്തിറങ്ങില്ലെന്ന് അറിഞ്ഞപ്പോള്‍ നല്ല വിഷമമായിരുന്നു. അത്രയേറെ ആഗ്രഹിച്ച് ചെയ്തതായിരുന്നു അത്. അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായാണ് ഇപ്പോഴത്തെ തീരുമാനമെന്ന് ഗൗതമി പറയുന്നു.

സിനിമയിലെ അനുഭവങ്ങളും ഗൗതമി പങ്കുവെച്ചു. നല്ലൊരു തുടക്കം കിട്ടിക്കഴിഞ്ഞാലും പിന്നീട് വേണ്ടത്ര അവസരങ്ങള്‍ ലഭിക്കണമെന്നില്ല. അവസരങ്ങള്‍ക്കായി വിട്ടുവീഴ്ച ചെയ്യാതിരിക്കുക. സിനിമ ഇല്ലാത്ത സമയത്ത് ഒരു കോംപ്ലക്സും തോന്നിയിട്ടില്ല. അവസരങ്ങള്‍ വരുമ്പോള്‍ ചെയ്യാമെന്ന് കരുതി കാത്തിരിക്കുകയാണ്.

ഈ കാര്യങ്ങളെല്ലാം പറയാന്‍ എളുപ്പമാണെങ്കിലും അത് ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഗൗതമി കൂട്ടിച്ചേര്‍ത്തു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും