ആദ്യ കാഴ്ചയിൽ തന്നെ കണക്ഷൻ തോന്നി, രണ്ട് മാസമാണ് ജ​ഗത്തിനെ ഡേറ്റ് ചെയ്തത് ; നമ്മൾ പ്ലാൻ ചെയ്യുന്നത് പോലെയല്ല കാര്യങ്ങൾ : അമല പോൾ

മലയാളത്തില്‍ തുടങ്ങി ഇന്ന് തെന്നിന്ത്യയിലെ തന്നെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ താരമാണ് അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമല പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് താരം.

അമ്മയാവാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത പങ്കുവച്ച നടി അമല പോളിന് നേരെ സൈബര്‍ ആക്രമണം നടന്നിരുന്നു. ‘ആദ്യം കുഞ്ഞ് പിന്നെ വിവാഹം എന്നതാണോ ഇപ്പോഴത്തെ രീതി’ എന്ന് ചോദിച്ചുള്ള കമന്റുകളായിരുന്നു എത്തിയത്.

നേരത്തെ ബോളിവുഡ് താരം ആലിയ ഭട്ട് ഗര്‍ഭിണിയാണെന്ന് അറിയിച്ചപ്പോഴും സമാന രീതിയില്‍ വിമര്‍ശനങ്ങള്‍ വന്നിരുന്നു. അമല പോൾ, ഇല്യാന ഡിക്രൂസ്, ആലിയ ഭട്ട്, സ്വര ഭാസ്കർ തുട‌ങ്ങിയവരെല്ലാം വിവാഹത്തിന് മുമ്പ് ​ഗർഭിണിയായവരാണ് എന്നാണ് പല റിപ്പോർട്ടുകളും പറയുന്നത്. വിവാഹത്തിന് മുമ്പേ ​ഗർഭിണിയായ ന‌‌ടിമാരുടെ വിശേഷങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

പ്രണയത്തിലായി കുറച്ച് നാളുകൾക്കുള്ളിൽ തന്നെ വിവാഹ ജീവിതത്തിലേക്ക് ക‌ടക്കാൻ തയ്യാറായതിനെ കുറിച്ച് അമല പോൾ നേരത്തെ തുറന്ന് സംസാരിച്ചിട്ടുണ്ട്. ഗോവയിൽ ഒരു ഫാമിലി വെക്കേഷനായി ഒരു വില്ല ബുക്ക് ചെയ്തിരുന്നു എന്നും അത് ജ​ഗിന്റെ വില്ലയായിരുന്നു അവിടെ വച്ചാണ് തങ്ങൾ ആദ്യമായി കാണുന്നത് എന്നും നടി പറഞ്ഞു.

പിന്നീട് ഞങ്ങൾ കാണുവാൻ തുടങ്ങി. സെറ്റിൽഡ് ആകണമെന്ന് ആ​ഗ്രഹിക്കുന്ന ഘട്ടമായിരുന്നു അത്. വീട്ടിൽ പ്രൊപ്പോസലൊക്കെ നോക്കുന്നുണ്ടായിരുന്നു. ജഗത്തും അതുപോലുള്ള മെെൻഡ് സെറ്റിലൂടെ പോയിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു. ജ​ഗത്തിനെ രണ്ട് മാസമാണ് ഡേറ്റ് ചെയ്തതെന്നും അമല പോൾ പറഞ്ഞു.

ഇനി കല്യാണം കഴിക്കുന്നുണ്ടെങ്കിൽ ചുരുങ്ങിയത് ആറ് മാസമോ ഒരു വർഷമോ എങ്കിലും ഡേറ്റ് ചെയ്യണമെന്നായിരുന്നു ആ സമയത്ത് ഞാൻ വീട്ടിൽ പറഞ്ഞത്. പക്ഷെ നമ്മൾ പ്ലാൻ ചെയ്യുന്നത് പോലെയല്ല കാര്യങ്ങൾ നടക്കുക. ചിലരെ കുറച്ച് സമയം കൊണ്ട് മനസിലാക്കാൻ പറ്റണമെന്നില്ല. പക്ഷെ ജ​ഗിന്റെ കൂടെയായിരിക്കുമ്പോൾ ഞാൻ ശാന്തയാണ്. ചിലരോട് എത്ര നമ്മളെക്കുറിച്ച് പറയാൻ ശ്രമിച്ചാലും മനസിലാകണമെന്നില്ല എന്നതും താരം പറഞ്ഞു.

കഴിഞ്ഞ വർഷം നവംബർ മാസത്തിലായിരുന്നു നടിയുടെ വിവാഹം. 2024 ജനുവരി മാസത്തിൽ താൻ ​ഗർഭിണിയാണെന്ന വാർത്തയും അമല പങ്കുവെച്ചു. വിവാഹത്തിന് മുമ്പേ അമല ​ഗർഭിണിയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്